തെന്മല പുനർജനി അഭയകേന്ദ്രത്തിൽ വയോധികർക്ക് ക്രൂര പീഡനം; ഉടമ പിടിയിൽ
ബ്രഹ്മദാസ് ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയാക്കിയെന്ന്എഴുപതും എഴുപത്തിരണ്ടും വയസ്സുള്ള വയോധികർ പരാതിയിൽ പറയുന്നു.
കൊല്ലം : കൊല്ലം പുനലൂരിലെ വയോജ കേന്ദ്രത്തിലുണ്ടായ ലൈംഗിക പീഡന ആരോപണത്തില്‍ കേസെടുത്ത് തെന്മല പൊലീസ്. തെന്മല പഞ്ചായത്തിൽ പ്രവർത്തിക്കുന്ന പുനർജനി അഭയകേന്ദ്രത്തിൽ വയോധികമാർക്ക് ക്രൂര പീഡനം. പുനർജനി അഭയകേന്ദ്രത്തിന്റെ ഉടമ അഞ്ചൽ സ്വദേശി ബ്രഹ്മദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബ്രഹ്മദാസ് ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയാക്കിയെന്ന്എഴുപതും എഴുപത്തിരണ്ടും വയസ്സുള്ള വയോധികർ പരാതിയിൽ പറയുന്നു. ഇന്ന് സ്ഥാപനത്തിൽ നിന്നിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച വയോധികർ പ്രദേശവാസിയോട് കാര്യങ്ങൾ വെളിപ്പെടുത്തിയതോടെയാണ് പുറംലോകം വിവരം അറിയുന്നത്.
3 സ്ത്രീകളും 9 പുരുഷന്മാരും ഉൾപ്പെടെ 12 പേർ അന്തേവാസികളാണ് അഭയകേന്ദ്രത്തിൽ ഉണ്ടായിരുന്നത്. ബ്രഹ്മദാസ് നിർബന്ധിച്ച് മദ്യം നൽകി വസ്ത്രങ്ങൾ അഴിച്ച് മർദിക്കുമായിരുന്നുവെന്ന് വയോധികർ പറയുന്നു. സ്ഥാപനത്തിന്റെ ഉടമയായിരുന്നു സ്ത്രീ മരിച്ചതിന് പിന്നാലെയാണ് പ്രതി ഇവിടെ നടത്തിപ്പ് ചുമതല ഏറ്റെടുത്തത്.
.jpg)

