ഇരുമ്പ് തോട്ടികൊണ്ട് അടയ്ക്ക പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വയോധികൻ മരിച്ചു
Updated: Nov 28, 2026, 11:09 IST
വൈദ്യുതാഘാതമേറ്റ രാജേന്ദ്രൻ സമീപത്തുണ്ടായിരുന്ന കുളത്തിലേക്ക് വീണു
ആലപ്പുഴ: ഇരുമ്പ് തോട്ടികൊണ്ട് അടയ്ക്ക പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വയോധികൻ മരിച്ചു. കായംകുളം കാപ്പിൽ കൃഷ്ണപുരം മണക്കാട്ട് രാജേന്ദ്രൻ (72) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം.
വൈദ്യുതാഘാതമേറ്റ രാജേന്ദ്രൻ സമീപത്തുണ്ടായിരുന്ന കുളത്തിലേക്ക് വീണു. കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
.jpg)

