വയനാട്ടില്‍ വീടിന് തീപിടിച്ച് വയോധികൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ ഭാര്യ ആശുപത്രിയില്‍
Updated: Mar 23, 2026, 11:50 IST
ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയോടെയാണ് വീടിന് തീപിടിത്തമുണ്ടായത്.
കല്‍പ്പറ്റ: വയനാട് സുല്‍ത്താൻ ബത്തേരിയില്‍ വീടിന് തീപിടിച്ച് വയോധികന് ദാരുണാന്ത്യം. സുല്‍ത്താൻ ബത്തേരി പുത്തൻവീട് കൃഷ്ണൻകുട്ടിയാണ് മരിച്ചത്.കൃഷ്ണൻകുട്ടിയുടെ ഭാര്യയെ സുല്‍ത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയോടെയാണ് വീടിന് തീപിടിത്തമുണ്ടായത്. വീടിന്‍റെ കിടപ്പു മുറിയടക്കം പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്.
.jpg)


