കൊച്ചിയിൽ വയോധിക ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍

d

വിമലയുടെ രോഗാവസ്ഥയെ തുടർന്ന് ഇരുവരും കടുത്ത മാനസിക സംഘർഷത്തില്‍ ആയിരുന്നു. ഇതേ തുടർന്നായിരിക്കാം ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.

കൊച്ചി :  സഹോദരനും ഭാര്യയ്ക്കും ഒപ്പം താമസിക്കുന്ന വയോധിക ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍. എടവനക്കാട് വാച്ചാക്കല്‍ താന്നിപ്പിള്ളി സ്വദേശി ക്ലീറ്റസ് (74) ഭാര്യ വിമല (70) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയിലെ ജനാലയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടത്.

tRootC1469263">

വിമലയുടെ രോഗാവസ്ഥയെ തുടർന്ന് ഇരുവരും കടുത്ത മാനസിക സംഘർഷത്തില്‍ ആയിരുന്നു. ഇതേ തുടർന്നായിരിക്കാം ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags