ശബരിമലതീർത്ഥാടകരുടെ സുരക്ഷയ്ക്കും പോലീസുകാരുടെ ക്ഷേമത്തിനുമായി വിപുലമായ സജ്ജീകരണങ്ങൾ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലം സുഗമവും സുരക്ഷിതവുമാക്കുന്നതിനായി സംസ്ഥാന സർക്കാർ വിപുലമായ ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി ആഭ്യന്തര വകുപ്പ് മന്ത്രി പറഞ്ഞു. നിലയ്ക്കലിൽ പുതിയതായി പണികഴിപ്പിച്ച പോലീസ് ബാരക്കിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.2027 ജനുവരി 20 വരെയുള്ള തീർത്ഥാടന കാലയളവിൽ ഭക്തർക്ക് പൂർണ്ണ സുരക്ഷയും മികച്ച സൗകര്യങ്ങളും ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കി വരികയാണ്.

തീർത്ഥാടന നടത്തിപ്പിനായി സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിങ്ങനെ മൂന്ന് പ്രധാന മേഖലകളായി തിരിച്ചാണ് പോലീസ് ആസൂത്രണം നടത്തിയിട്ടുള്ളത്. എ.ഡി.ജി.പി. (ലോ ആൻഡ് ഓർഡർ) പി. വിജയൻ ഐ.പി.എസ്. നോഡൽ ഓഫീസറായി പ്രവർത്തിക്കും.ശബരിമല മാസ്റ്റർ പ്ലാനിന്റെ ഭാഗമായി 700-ലധികം പോലീസുകാർക്ക് താമസിക്കാൻ കഴിയുന്ന പുതിയ ബാരക്കിന്റെ നിർമ്മാണം പൂർത്തിയായി. നിലയ്ക്കലിൽ സേവനമനുഷ്ഠിക്കുന്ന 1750-ഓളം ഉദ്യോഗസ്ഥർക്കായി മെസ്സ് സൗകര്യങ്ങൾ ഉൾപ്പെടെ വിപുലീകരിച്ചു.

പോലീസുകാരുടെ ലഗേജ് അലവൻസ് ₹300-ൽ നിന്ന് ₹600 ആയി ഉയർത്തി. മെസ്സ് ഗ്രാന്റ് പ്രതിദിനം ₹90 ആയി വർദ്ധിപ്പിച്ചു. ഇതിനായി സംസ്ഥാന സർക്കാർ ₹3.60 കോടി രൂപ അനുവദിച്ചു എന്നും മന്ത്രി അറിയിച്ചു നിയന്ത്രണത്തിനായി നിലയ്ക്കലിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള 'സ്മാർട്ട് പാർക്കിംഗ്' സൗകര്യം നടപ്പിലാക്കും. ഇതിനായി ₹3 കോടി രൂപ അനുവദിച്ചിട്ടുണ്ട്.ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം എത്തുന്ന ഭക്തരുടെ കുട്ടികൾ തിരക്കിൽ കൂട്ടം തെറ്റിപ്പോകുന്നത് തടയാനും അവരെ എളുപ്പത്തിൽ കണ്ടെത്താനുമായി കൈകളിൽ റിസ്റ്റ് ടാഗ് ഘടിപ്പിക്കുന്ന പദ്ധതിക്കായി ₹13 ലക്ഷം രൂപ വകയിരുത്തി.

തീർത്ഥാടന കാലത്തെ ക്രമസമാധാനത്തിനായി സന്നിധാനം, നിലയ്ക്കൽ, വടശ്ശേരിക്കര എന്നിവിടങ്ങളിൽ താൽക്കാലിക പോലീസ് സ്റ്റേഷനുകൾ സജമാക്കും. വടശ്ശേരിക്കരയിൽ സ്ഥിരം പോലീസ് സ്റ്റേഷൻ സ്ഥാപിക്കുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണ്.സുരക്ഷാ സന്നാഹങ്ങൾ: പ്രധാന പരമ്പരാഗത പാതകളിലും ഇടത്താവളങ്ങളിലും പോലീസ് പട്രോളിംഗ് ശക്തമാക്കും. ആന്റി-സബോട്ടേജ് ചെക്കിംഗ്, ക്രൗഡ് മാനേജ്‌മെന്റ് ബാരിക്കേഡുകൾ, സി.സി.ടി.വി. നിരീക്ഷണം, ശക്തമായ ഇന്റലിജൻസ് നിരീക്ഷണം എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ട്.ഭക്തർക്ക് ആത്മീയ അനുഭൂതി പകരുന്ന സുരക്ഷിതമായ തീർത്ഥാടനം ഉറപ്പാക്കാൻ ദേവസ്വം ബോർഡും ഗവൺമെൻ്റും പോലീസും ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ പഴകുളം മധു എം എൽ എ അധ്യക്ഷനായി. ഡിജിപി റവാഡ ചന്ദ്രശേഖർ, എഡിജിപി (ക്രമസമാധാനം) യും ശബരിമല പോലീസ് നോഡൽ ഓഫീസറുമായ പി വിജയൻ, എഡിജിപി (ഇന്റലിജിൻസ് ) ദിനേന്ദ്ര കശ്യപ്, ദക്ഷിണമേഖല ഐ ജി പി പ്രകാശ്, പത്തനംതിട്ട ജില്ലാ കല്ലക്ടർ എ നിസാമുദ്ദീൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ, പത്തനംതിട്ട എസ് പി ആർ ആനന്ദ്, ശബരിമല എഡിഎം ദിലീപ് കെ കൈനിക്കര, ദേവസ്വം കമ്മീഷണർ ബി സുനിൽകുമാർ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
.jpg)

