എൽനിനോ വരുന്നു; അടുത്ത വർഷം കേരളത്തിൽ അതിശക്ത ചൂടിനും മഴക്കുറവിനും സാധ്യത

El Nino is coming; Extreme heat and lack of rain likely in Kerala

കൊച്ചി: ‘കേരളത്തിൽ അതിശക്ത ചൂടിനും മഴക്കുറവിനും സാധ്യതയെന്ന് സി.എം.എഫ്.ആർ.ഐ. ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് .
‘ഇപ്പോൾതന്നെ കടുത്ത ചൂടുണ്ട്. അടുത്ത വർഷം എൽനിനോയും വരുന്നു. കടലിൽ ഇത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ വലുതായിരിക്കും. കടലുകളിൽത്തന്നെ ഏറ്റവും കൂടുതൽ ചൂട് കൂടുന്നത് അറബിക്കടലിലാണ്. കേരളത്തെ ഇത് കാര്യമായി ബാധിക്കും’’ -കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ.) ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പറയുന്നു.

ഏകദേശം 600 കിലോമീറ്റർ നീളമുള്ള കേരള തീരത്ത് കടലിനെ ആശ്രയിച്ചു കഴിയുന്നവർക്ക് പല കാരണങ്ങളാൽ മത്സ്യബന്ധന ദിനങ്ങൾ കുറഞ്ഞുവരുകയാണ്. കാലാവസ്ഥാ മുന്നറിയിപ്പുകൾ മുതൽ കപ്പൽ അപകടങ്ങൾ വരെ അതിന് കാരണമാകുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതൽ ബാധിക്കുന്ന ഭൂമിയിലെ ഒരിടമായി കേരളം മാറിക്കഴിഞ്ഞു- മാറുന്ന സാഹചര്യങ്ങളെയും വെല്ലുവിളികളെയും കുറിച്ച് ഗ്രിൻസൺ ജോർജ്  പറയുന്നു.

കാലവസ്ഥാ കണക്കുകൾ ഇപ്പോൾ ഏതാണ്ട് കൃത്യമായിത്തന്നെയാണ് വരുന്നത്. ഈ വർഷം നവംബർ-ഡിസംബർ കാലത്ത് തെക്കേ അമേരിക്കയിലെ പെറുവിലാണ് എൽനിനോ രൂപപ്പെടുന്നത്. അത് അടുത്തവർഷം വേനൽക്കാലത്ത് കേരളതീരത്ത് എത്തും. ഇപ്പോൾ കേരളം നേരിടുന്ന ചൂടിനേക്കാൾ അധികം ചൂടായിരിക്കും അപ്പോഴുണ്ടാവുക. ഇത് കരയിൽ മാത്രമല്ല, കടലിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ചൂട് കൂടുന്നത് അറബിക്കടലിലാണ് എന്നാണ് പഠനങ്ങളിൽ കാണുന്നത്- ഗ്രിൻസൺ ജോർജ് പറയുന്നു.

Tags