പാമ്പുകടിയേറ്റ് എട്ടുവയസുകാരന്‍ കൊല്ലപ്പെട്ട സംഭവം ; വീട്ടില്‍ നിന്ന് വീണ്ടും പാമ്പിനെ കണ്ടെത്തി

aljo

വീട്ടില്‍ നിന്ന് കണ്ടെത്തിയ പാമ്പുകളുടെ എണ്ണം അഞ്ചായി.

തൃശൂര്‍ കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച എട്ടുവയസ്സുകാരന്റെ വീട്ടില്‍ നിന്ന് വീണ്ടും പാമ്പിനെ കണ്ടെത്തി. വീട്ടിലെ ശുചിമുറിയില്‍ നിന്നാണ് വീണ്ടും പാമ്പിനെ കണ്ടെത്തിയത്. ഇതോടെ കോടാലിയിലെ വീട്ടില്‍ നിന്ന് കണ്ടെത്തിയ പാമ്പുകളുടെ എണ്ണം അഞ്ചായി. വീണ്ടും പാമ്പിനെ കണ്ടെത്തിയതോടെ ശുചിമുറിയുടെ തറയും പുറത്തേക്ക് വെള്ളം പോകുന്ന പൈപ്പും പൊളിച്ച് നാട്ടുകാര്‍ പരിശോധിച്ചു. കുട്ടിയെ കടിച്ച ശംഖുവരന്‍ ഇനത്തില്‍പ്പെട്ട പാമ്പാണ് നേരത്തെ നാലു തവണയും വീട്ടിനുള്ളില്‍ നിന്ന് കണ്ടെത്തിയത്.

എട്ട് വയസുകാരന്‍ പാമ്പുകടിയേറ്റ് മരിക്കുകയും സഹോദരന്‍ അവശനിലയിലാവുകയും ചെയ്തതിന് പിന്നാലെ കോടാലിയിലെ വീടിന് ചുറ്റും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തീയിട്ടിരുന്നു. ആല്‍ജോയുടെ വീട്ടില്‍ രണ്ടാമതും പാമ്പിനെ കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു അത്. വീട്ടില്‍ കൂടുതല്‍ പാമ്പിന്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് വീടിന് ചുറ്റും തീയിട്ടത്. എട്ട് വയസുകാരന്‍ ആല്‍ജോ കഴിഞ്ഞ ദിവസമാണ് മരിച്ചത്.

Tags