പാമ്പ് കടിയേറ്റ് എട്ടുവയസ്സുകാരൻ മരിച്ച സംഭവം:ശ്വാസമെടുക്കാൻ പറ്റുന്നില്ലെന്ന് മകൻ പറഞ്ഞിട്ടുപോലും ആശുപത്രിയില്‍ നിന്നും വേണ്ട പരിഗണന ലഭിച്ചില്ല, കുട്ടിയുടെ പിതാവ്

snake

ശ്വാസമെടുക്കാൻ പറ്റുന്നില്ലെന്ന് മകൻ പറഞ്ഞിട്ടുപോലും ഒരു പ്രതിവിധിയും അവർ ചെയ്തില്ല. പത്ത് മിനിറ്റോളം അവിടെ ചെലവഴിച്ചു. ഉടൻ തന്നെ ആംബുലൻസില്‍ കയറ്റിവിടാൻ പറയുകയായിരുന്നു.

തിരുവനന്തപുരം: ചിറയിൻകീഴില്‍ പാമ്ബുകടിയേറ്റ് കുട്ടി മരിച്ച സംഭവത്തില്‍, മകനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ വേണ്ട പരിഗണന ലഭിച്ചില്ലെന്ന് അച്ഛൻ ദിലീപ്.കുട്ടി ബുദ്ധിമുട്ടുകള്‍ പറഞ്ഞപ്പോഴും നിസാരമായാണ് ഡോക്ടർമാർ കണ്ടത്. പുലർച്ചെ രണ്ടരയോടെയാണ് കുട്ടിക്ക് പാമ്ബുകടിയേറ്റത്. ഉടൻ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ആശുപത്രിയില്‍ എത്തിക്കുന്നത് വരെ കുട്ടി സംസാരിച്ചിരുന്നുവെന്നും അച്ഛൻ ദിലീപ് പറഞ്ഞു.

'ഞങ്ങള്‍ പാമ്പിനെ കണ്ടില്ലായിരുന്നു. പാമ്പ് കടിച്ചതാണെന്ന് എനിക്ക് ഉറപ്പിച്ച്‌ പറയാൻ സാധിച്ചില്ല. അവിടെയുണ്ടായിരുന്ന നഴ്സ് മാത്രമാണ് കുട്ടിയെ തൊട്ടെങ്കിലും നോക്കിയത്. ഡോക്ടർ ചുമ്മാ നോക്കിനില്‍ക്കുകയായിരുന്നു. ശ്വാസമെടുക്കാൻ പറ്റുന്നില്ലെന്ന് മകൻ പറഞ്ഞിട്ടുപോലും ഒരു പ്രതിവിധിയും അവർ ചെയ്തില്ല. പത്ത് മിനിറ്റോളം അവിടെ ചെലവഴിച്ചു. ഉടൻ തന്നെ ആംബുലൻസില്‍ കയറ്റിവിടാൻ പറയുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ എത്തുന്നതിന് മുമ്പ് തന്നെ അനക്കമില്ലായിരുന്നു'- പിതാവ് പറഞ്ഞു.

മൂലയില്‍ വീട്ടില്‍ ദിലീപ് അനു ദമ്ബതികളുടെ മകൻ ദിക്ഷലാണ് മരിച്ചത്. കുട്ടി ഉറങ്ങുന്നതിനിടെയാണ് പാമ്ബ് കടിച്ചത്. ഇന്ന് വെളുപ്പിന് നാല് മണിയോടെയാണ് കുട്ടിയെ പാമ്ബ് കടിച്ച വിവരം അറിഞ്ഞത്. ഉടൻ ചിറയിൻകീഴ് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ വീട്ടില്‍ നിന്ന് ഒരു മൂർഖൻ പാമ്ബിനെ പിടികൂടിയിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

Tags