എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവം; പങ്കാളി പിടിയില്‍

Along with her husband and brother A pregnant woman Complaint of beating
Along with her husband and brother A pregnant woman Complaint of beating

കോടഞ്ചേരി പൊലീസാണ് ഷാഹിദിനെ അറസ്റ്റ് ചെയ്തത്.

എട്ടുമാസം ഗര്‍ഭിണിയായ യുവതിക്ക് ക്രൂര മര്‍ദനമേറ്റ സംഭവത്തില്‍ പങ്കാളി അറസ്റ്റില്‍. കോടഞ്ചേരി സ്വദേശി ഷാഹിദ് റഹ്‌മാനാണ് പിടിയിലായത്.

കോടഞ്ചേരി പൊലീസാണ് ഷാഹിദിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഗര്‍ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ഷാഹിദ് പൊള്ളിച്ചത്. ഗുരുതരാവസ്ഥയിലുള്ള യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. യുവതിയുടെ കൈക്കും കാലിനും പൊള്ളലേറ്റിട്ടുണ്ട്. ഷാഹിദ് റഹ്‌മാന്‍ മയക്കുമരുന്നിന് അടിമയാണ് എന്നാണ് വിവരം.

tRootC1469263">

മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയതിന് ഷാഹിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെ വിട്ടയച്ചു. ഇതിന് ശേഷമാണ് ഷാഹിദ് വീട്ടിലെത്തി യുവതിയെ ആക്രമിച്ചത്. ഒരു വര്‍ഷമായി യുവതിയും യുവാവും ഒരുമിച്ചായിരുന്നു താമസം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഷാഹിദ് തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. വീട്ടില്‍ സ്വന്തം മാതാവിന് പോലും ഇയാളെ പേടിയാണെന്നും യുവതി പറഞ്ഞിരുന്നു.

Tags