ലഹരിക്കടത്ത് മാഫിയയുടെ ചതിയിൽപെട്ട് സൗദിയിൽ മലയാളി ഉൾപ്പെടെ എട്ട് ഇന്ത്യക്കാർ വധശിക്ഷാ ഭീഷണിയിൽ

Eight Indians, including a Malayali, face death penalty in Saudi Arabia after being duped by drug trafficking mafia

തൃശൂർ: മികച്ച ജോലിയും സൗജന്യ ഉംറയും വാഗ്ദാനം ചെയ്ത് ലഹരിക്കടത്ത് സംഘം ചതിയിൽപ്പെടുത്തിയ മലയാളി ഉൾപ്പെടെ എട്ട് ഇന്ത്യക്കാർ സൗദി അറേബ്യയിൽ വധശിക്ഷാ ഭീഷണിയിൽ. തൃശൂർ വടക്കേക്കാട് സ്വദേശി ഉമർ ഷരീഫ്, പശ്ചിമ ബംഗാൾ സ്വദേശികളായ ഏഴ് യുവാക്കൾ എന്നിവരാണ് ജിദ്ദ വിമാനത്താവളത്തിൽ പ്രെഗാബാലിൻ എന്ന മയക്കുമരുന്നുമായി പിടിയിലായി ജയിലിൽ കഴിയുന്നത്.

പലസ്തീനിലെയും സുഡാനിലെയും കുട്ടികൾക്ക് നൽകാനുള്ള മിഠായികളാണെന്ന് വിശ്വസിപ്പിച്ച് കാർഡ്ബോർഡ് പെട്ടികളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് നൽകുകയായിരുന്നു. ആഷിക് തങ്ങൾ, അലി എന്നിവരാണ് ഈ അന്താരാഷ്ട്ര റാക്കറ്റിന് പിന്നിലെന്ന് ചൂണ്ടിക്കാട്ടി ഉമർ ഷരീഫിന്റെ കുടുംബം ആഭ്യന്തര വകുപ്പിന് നിവേദനം നൽകിയിട്ടുണ്ട്. പ്രതികൾക്ക് വധശിക്ഷ നൽകണമെന്നാണ് സൗദി പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഉമർ ഷരീഫിന്റെയും ഒപ്പമുള്ളവരുടെയും മോചനത്തിനായി നയതന്ത്രതലത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് കുടുംബം ആവശ്യപ്പെടുന്നു.

Tags