സംസ്ഥാനത്ത് അപ്രതീക്ഷിത മഴയിൽ എട്ട് മരണം; വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

Eight deaths due to unexpected rains in the state; extensive damage in various districts

 

കൊച്ചി: സംസ്ഥാനത്ത് അപ്രതീക്ഷിത മഴയിൽ എട്ട് മരണം. വിവിധ ജില്ലകളിലുണ്ടായ കനത്ത മഴയിൽ വ്യാപക നാശനഷ്ടമാണുണ്ടായത്. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും മഴവെള്ളപ്പാച്ചിലുമാണ് എട്ട് പേരുടെ ജീവനെടുത്തത്. മലപ്പുറത്ത് മലവെള്ളപ്പാച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. വണ്ടൂർ കോട്ടക്കുന്ന് സ്വദേശി സജാദ്, കരുവാരക്കുണ്ട് റഹിം, വണ്ടൂർ സ്വദേശി റഫീഖ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പ്രദേശവാസിയായ ആദിവാസി സ്ത്രീയ്ക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

ഇടുക്കി കൊട്ടക്കമ്പൂരിൽ കൃഷിയിടത്തിൽ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം സംഭവിച്ചു. കോട്ടയം തീക്കോയിയിൽ ബൈക്കിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ചെന്നൈ സ്വദേശി മരിച്ചു. പൂഞ്ഞാർ തെക്കേക്കരയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ഗൃഹനാഥൻ മരിച്ചു.
അതേസമയം സംസ്ഥാനത്ത് മഴ കടുക്കുകയാണ്. ആറ് ജില്ലകളിലാണ് തിങ്കളാഴ്ച യെലോ അലർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Tags