സംസ്ഥാനത്ത് ബലിപെരുന്നാൾ മേയ് 28ന്

Eid-ul-Adha in the state on May 28th

കോഴിക്കോട്: സംസ്ഥാനത്ത് ബലിപെരുന്നാൾ മേയ് 28ന്.ഞായറാഴ്ച ദുൽഹജ്ജ് മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിക്കാത്തതിനാൽ സംസ്ഥാനത്ത്  ദുൽഹജ്ജ് ഒന്ന് മേയ് 19-നും ബലിപെരുന്നാൾ മേയ് 28-നും ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർ, സയ്യിദ് ഇബ്രാഹീമുൽഖലീൽ അൽ ബുഖാരിയുടെ പ്രതിനിധി സയ്യിദ് അബ്ദുള്ള ഹബീബ് അൽബുഖാരി, കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ പി.പി. ഉണ്ണീൻകുട്ടി മൗലവി എന്നിവർ അറിയിച്ചു.ഗള്‍ഫ് രാജ്യങ്ങളില്‍ 27നാണ് ബലിപെരുന്നാള്‍.

Tags