നരഭോജി കടുവയെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു ; പഞ്ചാരക്കൊല്ലിയില്‍ ഇന്ന് കര്‍ഫ്യൂ

tiger
tiger

വനം വകുപ്പ് സ്ഥലത്തെത്തി പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്. 

പഞ്ചാരക്കൊല്ലിയില്‍ രാധയുടെ ജീവനെടുത്ത നരഭോജി കടുവയെ കണ്ടെത്താനുള്ള പരിശ്രമം ഇന്നും തുടരും. ഞായറാഴ്ച രാത്രിയോടെ കടുവയെ വീണ്ടും കണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞതോടെ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 

ഞായറാഴ്ച വൈകീട്ട് 6.30 ഓടെ കേളകവലയില്‍ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാറിന്റെ തോട്ടത്തിന് അടുത്തായി കടുവയെ കണ്ടെന്നാണ് പ്രദേശവാസികള്‍ അറിയിച്ചത്. ഇതോടെ വനം വകുപ്പ് സ്ഥലത്തെത്തി പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്. 

കടുവ ഭീതി ശക്തമായതോടെ പഞ്ചാരക്കൊല്ലി മേഖലയിലെ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുകയും 48 മണിക്കൂര്‍ നേരത്തേക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Tags