നവകേരള സദസ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കോഴിക്കോട് ജില്ലാ കളക്ടർ

holiday
holiday

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നവകേരള സദസ്സ് നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്  നവകേരള സദസ്സിന് വേദികളായി നിശ്ചയിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗാണ് അവധി പ്രഖ്യാപിച്ചത്.

 നവംബർ 24 ന് പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ, മേമുണ്ട എച്ച് എസ് എസിനും, 25 ന് ബാലുശ്ശേരി ജി എച്ച് എസ് എസ്, നന്മണ്ട എച്ച് എസ് എസിനും, 26 ന് കുന്ദമംഗലം എച്ച് എസ് എസ്, കെ എം ഒ ഹയർ സെക്കൻഡറി എന്നീ സ്കൂളുകൾക്കുമാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. 

tRootC1469263">

Tags