തൃശ്ശൂര്‍ സഹകരണ ബാങ്കില്‍ ഇഡി നടത്തിയ റെയ്ഡ് അവസാനിച്ചു

google news
ed

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ സഹകരണ ബാങ്കില്‍ ഇഡി നടത്തിയ റെയ്ഡ് അവസാനിച്ചത് ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക്.

കേസിലെ മുഖ്യപ്രതി സതീശ് കുമാറിന്റെ ബെനാമി ഇടപാടുകളുള്ള അയ്യന്തോള്‍ സഹകരണ ബാങ്കില്‍ 24 മണിക്കൂറിന് ശേഷവും റെയ്ഡ് തുടരുകയാണ്. തൃശ്ശൂര്‍ സഹകരണ ബാങ്കിലെ പരിശോധന 17 മണിക്കൂറിലധികം സമയമെടുത്ത് പുലര്‍ച്ചെ രണ്ട് മണി വരെയാണ് നീണ്ടത്. തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റും കേരളാ ബാങ്ക് വൈസ് പ്രസിഡന്റും സിപിഎം സംസ്ഥാന സമിതി അംഗവുമായ എംകെ കണ്ണനെ വിളിച്ചുവരുത്തി, ഇദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്. റെയ്ഡിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ഇഡി റെയ്ഡിന് ശേഷം കണ്ണന്‍ പ്രതികരിച്ചു.

ഇ ഡി ബാങ്കിലെ അക്കൗണ്ടിലെ  വിവരങ്ങള്‍ തേടുകയാണ് ചെയ്യുന്നതെന്ന് കണ്ണന്‍ പറഞ്ഞു. സതീശന്റെ അക്കൗണ്ടുകളുടെ വിവരങ്ങള്‍ തേടിയെന്നും അയ്യായിരത്തിലധികം അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഇ ഡി കൊണ്ടു പോയെന്നും അദ്ദേഹം വിശദീകരിച്ചു. തന്നോട് ബാങ്കിലെത്താന്‍ ഇ ഡി ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വന്നത്. തൃശൂര്‍ സഹകരണ ബാങ്കില്‍ സതീശന് ചെറിയ നിക്ഷേപങ്ങള്‍ മാത്രമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
 

Tags