കരുവന്നൂരില്‍ നടക്കുന്നത് ഇ ഡിയുടെ രാഷ്ട്രീയവേട്ട ; എം എ ബേബി

The ED, which is supposed to expose corruption, is becoming corrupt: MA Baby
The ED, which is supposed to expose corruption, is becoming corrupt: MA Baby

തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ മടിയില്ലെന്നും തെറ്റ് തിരുത്തല്‍ തുടരുമെന്നും എംഎ ബേബി പറഞ്ഞു

തൃശൂര്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അന്തിമ കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെ പ്രതികരണവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. കരുവന്നൂരില്‍ നടക്കുന്നത് ഇ ഡിയുടെ രാഷ്ട്രീയവേട്ടയാണെന്ന് എംഎ ബേബി പറഞ്ഞു. തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ മടിയില്ലെന്നും തെറ്റ് തിരുത്തല്‍ തുടരുമെന്നും എംഎ ബേബി പറഞ്ഞു. കരുവന്നൂര്‍ തെറ്റ് തിരുത്തിയോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, തെറ്റ് തിരുത്തല്‍ സ്വിച്ച് ഇട്ടാല്‍ ലൈറ്റ് കത്തുന്നത് പോലെയല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

tRootC1469263">

കെ രാധാകൃഷ്ണന്‍ എംപി, എംഎം വര്‍ഗ്ഗീസ്, എ സി മൊയ്തീന്‍ അടക്കം ജില്ലയിലെ സിപിഐഎം നേതാക്കളെ ഉള്‍പ്പെടെ പ്രതികളാക്കിയാണ് ഇ ഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചത്. ഇ ഡിയുടേത് ബോധപൂര്‍വമായ ഗൂഢാലോചനയാണെന്നും അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പ്രതികരിച്ചിരുന്നു.

Tags