മാസപ്പടി കേസിലെ ഇഡിയുടെ കത്ത്: അന്വേഷണം നടത്താമെന്ന് നിയമോപദേശം

pinarayi

അന്വേഷണം ഏതെന്നു സര്‍ക്കാരിന് തീരുമാനിക്കാം.

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഇഡിയുടെ ശുപാര്‍ശ കത്തില്‍ അന്വേഷണം നടത്താമെന്ന് സര്‍ക്കാരിന് നിയമോപദേശം. 

അന്വേഷണം ഏതെന്നു സര്‍ക്കാരിന് തീരുമാനിക്കാം. സുപ്രീംകോടതി വിധികള്‍ അടക്കം ചേര്‍ത്തുകൊണ്ടാണ് ഉപദേശം. ഡിജിപിയുടെ അഭിപ്രായം കൂടി ചേര്‍ത്ത് എജിയാണ് നിയമോപദേശം നല്‍കിയത്. ഇതോടെ സര്‍ക്കാര്‍ തീരുമാനം ഉടനുണ്ടാകും എന്നാണ് പ്രതീക്ഷ.

Tags