എടയാര്‍ തീപിടുത്തം;മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കണമെന്ന് കളക്ടറുടെ നിർദേശം
Updated: Mar 27, 2026, 16:48 IST
മരിച്ച തൊഴിലാളിയുടെ മക്കളുടെ പഠന ചെലവ് കമ്പനി ഏറ്റെടുക്കണമെന്നും ഭാര്യക്ക് സമ്മതമെങ്കില്‍ ജോലിയും നല്‍കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
കൊച്ചി :കളമശ്ശേരി എടയാറിലെ സിജി ലൂബ്രിക്കൻസ് കമ്പനിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കണമെന്ന് കളക്ടറുടെ നിർദേശം.എടയാര്‍ വ്യവസായ മേഖലയിലെ കരിയോയില്‍ സംസ്കരണ യൂണിറ്റിലുണ്ടായ തീപിടുത്തത്തില്‍ബിഹാര്‍ സ്വദേശി ശത്രുഘ്ജ്ഞനാണ് മരിച്ചത്.
മരിച്ച തൊഴിലാളിയുടെ മക്കളുടെ പഠന ചെലവ് കമ്പനി ഏറ്റെടുക്കണമെന്നും ഭാര്യക്ക് സമ്മതമെങ്കില്‍ ജോലിയും നല്‍കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. തീപിടുത്തത്തില്‍ കമ്പനിയുടെ ഭാഗത്ത് വീഴ്ച ഉണ്ടായി എന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു അപകടം. യൂണിറ്റിലുണ്ടായിരുന്ന മുപ്പതോളം തൊഴിലാളികള്‍ പെട്ടെന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. വാല്‍വ് ഓഫാക്കാനായി അകത്തേക്ക് കയറിയ ശത്രുഘ്ജ്ഞൻ മാത്രം അഗ്നിബാധയ്ക്കുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു.
.jpg)


