എടയാര്‍ തീപിടിത്തം; സിജി ലൂബ്രിക്കന്‍റ്സ് അടച്ചുപൂട്ടാൻ നിര്‍ദേശം

ernakulam

അതേസമയം തീപിടുത്തത്തില്‍ മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കണമെന്ന് കളക്ടറുടെ നിർദേശം

 എറണാകുളം :എടയാർ വ്യവസായ മേഖലയില്‍ തീപിടിത്തമുണ്ടായ സിജി ലൂബ്രിക്കന്‍റ്സ് അടച്ചുപൂട്ടാൻ നിർദേശം. സുരക്ഷാവീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡിപ്പാർട്ട്മെന്‍റാണ് നിർദേശം നല്‍കിയത്.സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കും വരെ കമ്പനി തുറക്കരുതെന്നാണ് നിർദേശം.

അതേസമയം തീപിടുത്തത്തില്‍ മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കണമെന്ന് കളക്ടറുടെ നിർദേശം.മരിച്ച തൊഴിലാളിയുടെ മക്കളുടെ പഠന ചെലവ് കമ്പനി ഏറ്റെടുക്കണമെന്നും ഭാര്യക്ക് സമ്മതമെങ്കില്‍ ജോലിയും നല്‍കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. ഡിസംബറില്‍ നടത്തേണ്ട കോയില്‍ ടെസ്റ്റിങ് നടത്തിയില്ലെന്നും പ്രാഥമികപരിശോധനയില്‍ കണ്ടെത്തി.

എടയാര്‍ വ്യവസായ മേഖലയിലെ കരിയോയില്‍ സംസ്കരണ യൂണിറ്റിലുണ്ടായ തീപിടുത്തത്തില്‍ബിഹാര്‍ സ്വദേശി ശത്രുഘ്ജ്ഞനാണ് മരിച്ചത്. കഴിഞ്ഞ 22 വര്‍ഷമായി ഇദ്ദേഹം കേരളത്തിലാണ് താമസിക്കുന്നത്.വ്യാഴാഴ്ച രാവിലെ നടന്ന തീ പിടിത്തത്തില്‍ ബോയ്ലർ പൊട്ടിത്തെറിച്ചാണ് ശത്രുധൻ മുഖ്യ മരിച്ചത്. 

Tags