പിണറായി വിജയന്‍ ഹാജരായില്ലെങ്കില്‍ നടപടികള്‍ കടുപ്പിക്കാന്‍ ഇഡി
ഇഡിയുടെ സ്‌പെഷ്യല്‍ ഡയറക്ടര്‍, സോണല്‍ അഡീഷണല്‍ ഡയറക്ടര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ നാളെ കൊച്ചിയില്‍ എത്തും.
പിണറായി വിജയന്‍ വെള്ളിയാഴ്ച കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ തുടര്‍നടപടികള്‍ കടുപ്പിക്കാനൊരുങ്ങി അന്വേഷണസംഘം. ഹാജരായില്ലെങ്കില്‍ വീണ്ടും സമന്‍സ് അയക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടന്നേക്കും.
ഇഡിയുടെ സ്‌പെഷ്യല്‍ ഡയറക്ടര്‍, സോണല്‍ അഡീഷണല്‍ ഡയറക്ടര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ നാളെ കൊച്ചിയില്‍ എത്തും. കേസിന്റെ പുരോഗതി വിലയിരുത്തുന്നതിനായി ഉന്നതതല അവലോകന യോഗവും ചേരും. പിണറായി വിജയനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.
പിണറായി വിജയന്‍ ഹാജരായില്ലെങ്കില്‍ വീണ്ടും സമന്‍സ് അയക്കാനാണ് ഇഡിയുടെ നീക്കം. തുടര്‍ച്ചയായി സമന്‍സ് നല്‍കിയിട്ടും ഹാജരാകാത്തപക്ഷം കോടതിയെ സമീപിച്ച് നിയമനടപടികളുമായി ഇ ഡി സംഘം മുന്നോട്ട് പോകും. അതേസമയം, വീണ വിജയനെ വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തില്‍ പിണറായി വിജയന്റെ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും തീരുമാനമെടുക്കുക. പിണറായിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചശേഷം മാത്രമേ വീണയെ ചോദ്യം ചെയ്യുന്നതിനെക്കുറിച്ചുള്ള തുടര്‍നടപടികള്‍ സംബന്ധിച്ച് തീരുമാനമുണ്ടാകൂ.
.jpg)


