സിഎംആര്‍എല്‍ കള്ളപ്പണ കേസില്‍ ഇഡി സംഘത്തിന്റെ അവലോകനയോഗം ഇന്ന്
Oct 22, 2026, 08:23 IST
ഇഡി സ്‌പെഷ്യല്‍ ഡയറക്ടര്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുക്കും
സിഎംആര്‍എല്‍ കള്ളപ്പണ കേസില്‍ ഇഡി സംഘത്തിന്റെ അവലോകനയോഗം ഇന്ന്. കേസിലെ വിജിലന്‍സ് നടപടി സുപ്രീംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ തുടര്‍നടപടികള്‍ ആലോചിക്കും. ഇഡി സ്‌പെഷ്യല്‍ ഡയറക്ടര്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുക്കും. ഉത്തരവ് തിരിച്ചടി അല്ലെന്നാണ് ഇഡിയുടെ ഭാഗം. അപ്പീലില്‍ തീരുമാനമെടുക്കുംവരെ തിടുക്കപ്പെട്ടുള്ള നീക്കങ്ങള്‍ക്കില്ല എന്നാണ് സൂചന.
ഹൈക്കോടതി ഡിവിഷണല്‍ ബെഞ്ച് അപ്പീലില്‍ തീരുമാനമെടുക്കും വരെ തിടുക്കപ്പെട്ടുള്ള നീക്കങ്ങള്‍ ഉണ്ടാകില്ല. നാളെ ഹാജരാകാനാണ് പിണറായി വിജയന് സമന്‍സ് നല്‍കിയിരിക്കുന്നത്. അതിനിടെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പിണറായിയും റിയാസും നാളെ ഹൈക്കോടതിയിലേക്ക് പുതിയ റിട്ട് ഹര്‍ജിയുമായി വരാനും സാധ്യതയുണ്ട്.
.jpg)


