നിയമം നിയമത്തിന്റെ വഴിക്ക് പോകും ; വീണാ വിജയനെതിരായ ഇഡി നടപടിയിൽ നിലപാടുമായി ആഭ്യന്തര മന്ത്രി
ന്യൂഡൽഹി : പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ ഇഡി നടപടിയിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ചെന്നിത്തല പറഞ്ഞു. സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിൽ വീണയുടെ ഹവാല ഇടപാട് വിഷയം വന്നിട്ടില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. വീണ ഉപയോഗിച്ച സിം ഡെസ്റ്റിനേഷൻ ടൂറിസം മാനേജർ നന്ദുലാലിന്റെ പേരിലെന്ന് ഇഡി വ്യക്തമാക്കി. സിം എന്തിന് ഉപയോഗിച്ചു എന്നതിൽ വിശദമായ അന്വേഷണം നടത്തും. എന്തിനാണ് ഉപയോഗിച്ചത് എന്ന് അറിയില്ലെന്നാണ് നന്ദുലാലിന്റെ മൊഴി. തന്നോട് സിം എടുത്ത് നൽകാൻ പറഞ്ഞെന്നും എടുത്തു നൽകി എന്നതുമാണ് മൊഴി.
അനധികൃത ഇടപാടുകൾക്ക് വേണ്ടി ഇന്റർനെറ്റ് കോൾ നടത്തിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. അതിന് വേണ്ടിയാണോ ഈ സിം ഉപയോഗിച്ചിരുന്നത് എന്നതിൽ വിശദമായ അന്വേഷണം നടത്തുന്നുണ്ട്. 2024 മുതലാണ് സിം ഉപയോഗിച്ചിരുന്നത്. ഔദ്യോഗികമായി തന്നെ ഇഡി ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.
അതേസമയം ലഹരിയുമായി ഡിവൈഎഫ്ഐ നേതാക്കളെ പിടികൂടിയതിൽ രാഷ്ട്രീയമില്ല. തൂഫാനിൽ രാഷ്ട്രീയമില്ല. യൂത്ത് കോൺഗ്രസ് ആയാലും യൂത്ത് ലീഗ് ആയാലും ഡിവൈഎഫ്ഐ ആയാലും നടപടി ഉണ്ടാകും. ഒരു തലമുറയെ രക്ഷിക്കാനുള്ള നീക്കമാണിത്. രാജ്യത്തെ ഏറ്റവും വലിയ നാർക്കോ ഹണ്ട് ആണ് തൂഫാൻ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
.jpg)

