സംസ്ഥാനത്ത് വീണ്ടും ഇഡിയുടെ വ്യാപക റെയ്ഡ് ;കോഴിക്കോട് കേന്ദ്രീകരിച്ച് ഒമ്പത് ഇടങ്ങളില്‍ പരിശോധന

ed

കാസര്‍കോഡ് ജില്ലയില്‍ രണ്ടിടങ്ങളിലാണ് പരിശോധന നടക്കുന്നത്. തളങ്കര ബാംഗോഡുള്ള അഹമ്മദ് സമീര്‍ ചെംഗള അബൂബക്കറിന്റെ 'സൈനബ മന്‍സില്‍' എന്ന വീട്ടിലും,

 

കോഴിക്കോട്: സംസ്ഥാനത്ത് പല ഇടങ്ങളിലായി ഇഡി റെയ്ഡ്. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് രാവിലെ മുതല്‍ ഇഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് ആരംഭിച്ചത്. ഒമ്പതോളം ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്.

കാസര്‍കോഡ് ജില്ലയില്‍ രണ്ടിടങ്ങളിലാണ് പരിശോധന നടക്കുന്നത്. തളങ്കര ബാംഗോഡുള്ള അഹമ്മദ് സമീര്‍ ചെംഗള അബൂബക്കറിന്റെ 'സൈനബ മന്‍സില്‍' എന്ന വീട്ടിലും, ചെമ്പിരിക്ക ചന്ദ്രഗിരിയിലുള്ള ഷാഫി ചെമ്പിരിക്കയിലിന്റെ 'ചാപ്പ ഹൗസിലുമാണ്' ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്.

സ്വര്‍ണക്കടത്ത്- ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഇഡി റെയ്ഡ്. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള റെയ്ഡ് പുലര്‍ച്ചെ മുതല്‍ ആരംഭിച്ചതായണ് ഇഡി വൃത്തങ്ങള്‍ അറിയിക്കുന്നത്.വിദേശനാണ്യ വിനിമയ ചട്ടലംഘനം (ഫെമ), ഹവാല, സ്വര്‍ണ്ണക്കടത്ത് ഇടപാടുകളുമായി ബന്ധപ്പെട്ടാണ് നടപടി. അനധികൃത പണമിടപാടുകളും സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട രേഖകളും ഡിജിറ്റല്‍ തെളിവുകളും കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഇ.ഡിയുടെ നീക്കം.

കണ്ണൂര്‍ ഇരിവേരിയിലെ മുഹമ്മദ് വലീദ് പാലപ്പെട്ടിയുടെ വട്ടക്കണ്ടി ഹൗസ്, കോഴിക്കോട് കുന്നമംഗലത്തുള്ള മുഹമ്മദ് ജൗഹര്‍ എം.കെയുടെ (മാല കുഴിയില്‍ ജൗഹര്‍) വീട്, കൊയിലാണ്ടി മടക്കരയിലെ നൗഷാദ് വളപ്പിലിന്റെ വീട്. മലപ്പുറം വേങ്ങര ചേരൂരിലുള്ള മുഹമ്മദ് ആഷിഖ് കല്ലുപറമ്പന്റെ വീട്, താനൂര്‍ (താനാളൂര്‍) കെ. പുരത്തുള്ള യൂനസിന്റെ പാലക്കാവളപ്പില്‍ ഹൗസ്, പാലക്കാട് കുമരനല്ലൂരിലുള്ള അബ്ദുള്‍ റൗഫിന്റെ കാകിടി ഹൗസ് എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്.

 

Tags