മാസപ്പടി കേസിലെ ഇഡി അന്വേഷണം; ഹര്‍ജി ഇന്ന് പരിഗണിക്കും

Masapadi case; ED says it has received crucial evidence to summon Veena Vijayan for questioning

റെയ്ഡിലൂടെ കിട്ടിയ തെളിവുകള്‍ കോടതിക്ക് മുന്നിലെത്തിച്ച്‌ സിഎംആർഎല്ലിന്റെ വാദങ്ങളെ പ്രതിരോധിക്കാനാണ് ഇഡി നീക്കം

കൊച്ചി:  മാസപ്പടി കേസിലെ ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും.ജസ്റ്റിസ് രാജാവിജയരാഘവന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന് മുന്നില്‍ ഇന്ന് നടക്കുന്ന വാദങ്ങളാകും മാസപ്പടി കേസിന്‍റെ ഭാവി നിര്‍ണയിക്കുക.

റെയ്ഡിലൂടെ കിട്ടിയ തെളിവുകള്‍ കോടതിക്ക് മുന്നിലെത്തിച്ച്‌ സിഎംആർഎല്ലിന്റെ വാദങ്ങളെ പ്രതിരോധിക്കാനാണ് ഇഡി നീക്കം.മുദ്രവച്ച കവറില്‍ റെയിഡ് വിവരങ്ങള്‍ ഇ ഡി കോടതിയെ അറിയിക്കും. പരിശോധനക്കിടെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതും കോടതിയെ ബോധ്യ പ്പെടുത്തും.ഇ.ഡി ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ കൂടി പിടിയിലായിട്ടുണ്ട്. എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് എം.എല്‍നെ അഞ്ചുതെങ്ങിലെ വീട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 25 ആയി.

തെളിവുകളൊന്നുമില്ലാതെ ഇഡി കേസില്‍ മുന്നോട്ട് പോകുകയാണെന്നായിരുന്നു സിഎംആർഎല്ലിന്റെ പ്രധാന വാദം. എന്നാല്‍ ശക്തമായ തെളിവുണ്ടെന്നും വീണയടക്കമുള്ളവർ കേസില്‍ എങ്ങനെയാണ് ഇടപെട്ടതെന്നും ഇഡി വാദിക്കും. റെയ്ഡ‌ടക്കം ഇഡി ശക്തമായി ചൂണ്ടിക്കാ‌ട്ടും.

അഡീഷണല്‍ സോളിസിറ്റർ ജനറലായിരിക്കും ഇഡിക്ക് വേണ്ടി ഹാജരാകുക. ഡയറക്ടറേറ്റുമായി തീരുമാനിച്ചാണ് കേസിന്റെ മുന്നോട്ട് പോക്ക് ഇഡി തീരുമാനിച്ചത്. റെയ്ഡിനിടെയുണ്ടായ അനിഷ്ട സംഭവവും കോടതിയെ ധരിപ്പിക്കും

Tags