വീണയ്ക്കെതിരായ ഇഡി അന്വേഷണം രാഷ്ട്രീയ പകപോക്കല്‍; ജോണ്‍ ബ്രിട്ടാസ് എം പി

britas

മുഹമ്മദ് റിയാസിനെതിരായ ആരോപണങ്ങളും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.

വിദേശ പണമിടപാടില്‍ എക്‌സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായ വീണ ടിയെ ചോദ്യം ചെയ്യാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തിനെതിരെ ജോണ്‍ ബ്രിട്ടാസ് എംപി. വീണയ്ക്കെതിരായ ഇ ഡി അന്വേഷണം രാഷ്ട്രീയ പകപോക്കലാണെന്ന് ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറിയില്‍ ഇ ഡി അന്വേഷണം നടന്നോയെന്നും അദ്ദേഹം ചോദിച്ചു. സിഎംആര്‍എല്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ക്ക് പണം കൊടുത്തു. അതില്‍ അന്വേഷണം നടന്നോ. മുഹമ്മദ് റിയാസിനെതിരായ ആരോപണങ്ങളും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.

പി എം കെയേഴ്സ് ഫണ്ട് ചെലവഴിച്ചതിലും പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ചെലവഴിച്ച സമയവും തമ്മില്‍ സാമ്യം ഉണ്ടെന്നും എം പി പരിഹസിച്ചു. 0.02% ആണ് ആ സമയമെന്നും അദ്ദേഹം പറഞ്ഞു. പി എം കെയേഴ്സ് ഫണ്ട് പ്രൈവറ്റ് ഫണ്ട് ആണെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. അതുതന്നെ വലിയ അട്ടിമറിയും കുംഭകോണവുമാണ്. ഫണ്ടില്‍ സുതാര്യത ഉറപ്പാക്കണം. പാര്‍ലമെന്റിന്റെ സൂക്ഷ്മ നിരീക്ഷണം ഉറപ്പാക്കണം. പ്രധാനമന്ത്രി രാജ്യത്തോട് മറുപടി പറയണമെന്നും ജോണ്‍ ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.

ബജറ്റില്‍ ചെലവഴിക്കുന്ന ഫണ്ടിനെ കുറിച്ചുള്ള അവലോകനം നടക്കുന്നില്ല. സെന്‍സസിന്റെ മറവില്‍ എന്‍പിആര്‍ നടപ്പിക്കാന്‍ നോക്കുകയാണ്. നിരവധി ഉത്കണ്ഠാജനകമായ കാര്യങ്ങള്‍ ഈ സെന്‍സസില്‍ ഉണ്ടെന്നും ജോണ്‍ ബ്രിട്ടാസ് എംപി ആരോപിച്ചു.

Tags