ഇഡി ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളായ സിപിഎം പ്രവർത്തകർക്ക് ജാമ‍്യമില്ല, 10 പേരുടെ ജാമ‍്യാപേക്ഷ തള്ളി
തിരുവനന്തപുരം: മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകൾ വീണ വിജയന്‍റെ വീട്ടിൽ റെയ്ഡ് നടത്തിയതിനു പിന്നാലെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളായ 10 സിപിഎം പ്രവർത്തകരുടെ ജാമ‍്യാപേക്ഷ തള്ളി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയുടെതാണ് നടപടി.
ആക്രമണ ദൃശ‍്യങ്ങൾ പരിശോധിച്ച ശേഷമാണ് കോടതി നടപടി സ്വീകരിച്ചത്. ദൃശ‍്യങ്ങൾ പരിശോധിക്കണമെന്ന് സ്പെഷ‍്യൽ പ്രോസിക‍്യൂട്ടർ ആവശ‍്യം ഉന്നയിച്ചതിനെത്തുടർന്നാണ് കോടതി ദൃശ‍്യങ്ങൾ പരിശോധിച്ചത്. ഇക്കഴിഞ്ഞ മേയ് 27നായിരുന്നു ഇഡി 8 മണിക്കൂറോളം നീണ്ടു നിന്ന മിന്നൽ പരിശോധന നടത്തിയത്. റെയ്ഡ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇഡി ഉദ‍്യോഗസ്ഥരെ കല്ലുകൾ, ഇഷ്ടികകൾ, മരക്കഷ്ണങ്ങൾ എന്നിവ ഉപയോഗിച്ച് സിപിഎം പ്രവർത്തകർ ആക്രമിക്കുകയായിരുന്നു.
.jpg)

