പിണറായി വിജയന് ഇ ഡി നോട്ടീസ്; അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
Updated: Oct 16, 2026, 13:28 IST
അടുത്തയാഴ്ച ഹാജരാകാന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുന് മുഖ്യമന്ത്രിയുമായ പിണറായി വിജയന് എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നോട്ടീസ്. അടുത്തയാഴ്ച ഹാജരാകാന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
അതേസമയം സിഎംആര്എല് എക്സാലോജിക്ക് കേസിലെ ഡിവിഷന് ബെഞ്ച് വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയില് അപ്പീല് നല്കി പിണറായി വിജയന്. ഹര്ജി ഇന്ന് തന്നെ പരിഗണിച്ചേക്കുമെന്നാണ് വിവരം. സുപ്രീം കോടതിയുടെ പ്രത്യേക അവധിക്കാല ബെഞ്ച് ആകും ഹര്ജി പരിഗണിക്കുക.
നവരാത്രി അവധി ദിസങ്ങള് വരുന്നതിനാല് ജഡ്ജിമാരുടെ ലഭ്യത നോക്കിയാകും അവധിക്കാല ബെഞ്ച് രൂപീകരിക്കുക എന്നാണ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. അത് കഴിഞ്ഞില്ലെങ്കില് 26 ന് അപ്പീല് പരിഗണിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
.jpg)


