മ​സാ​ല ബോ​ണ്ട്​ വ​ഴി വി​ദേ​ശ​ത്തു​നി​ന്ന് പ​ണം സ​മാ​ഹ​രി​ച്ച​തി​ൽ നിയമംഘനം ; മുഖ്യമന്ത്രിക്ക് ഇ.ഡി നോട്ടീസ്

ED notice to Chief Minister for illegal collection of money from abroad through Masala Bonds

തിരുവനന്തപുരം: കി​ഫ്ബി മ​സാ​ല ബോ​ണ്ട്​ വ​ഴി വി​ദേ​ശ​ത്തു​നി​ന്ന് പ​ണം സ​മാ​ഹ​രി​ച്ച​തി​ൽ നിയമംഘനം നടന്നുവെന്ന് കണ്ടെത്തിയതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് ഇ.ഡിയുടെ നോട്ടീസ്.

ഫെമ ചട്ടലംഘനം ആരോപിച്ചാണ് മുഖ്യമന്ത്രി, മുൻ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി സി.ഇ.ഒ കെ. എം എബ്രഹാം എന്നിവർക്ക് ഇ.ഡി നോട്ടീസ് നൽകിയത്. മൂന്ന് വർഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇഡി അഡ്ജുഡിക്കേറ്റിങ് അതോറിറ്റി മുൻപാകെ കംപ്ലെയിൻറ് സമർപ്പിച്ചത്.

tRootC1469263">

വർഷങ്ങൾ നീണ്ടു നിന്ന വിവാദങ്ങൾക്കും അന്വേഷണത്തിനുമൊടുവിലാണ് ത​ദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ മലാസ ബോണ്ട് വീണ്ടും വാർത്തകളിൽ നിറയുന്നത്.

നേരിട്ടോ, പ്രതിനിധി വഴിയോ നോട്ടീസിന് മറുപടി നൽകണമെന്ന് ഇ.ഡി നിർദേശിച്ചു.

2019ൽ 9.72 ശതമാനം പലിശയിൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മസാലബോണ്ടിറക്കി 2150 കോടിയാണ് കിഫ്ബി സമാഹരിച്ചത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിലാണ് മസാലബോണ്ടിറക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ തീരുമാനിച്ചത്. മസാലബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാനസൗകര്യ പദ്ധതികൾക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. 

Tags