ഇ.ഡി നോട്ടീസ് വരാത്തതെന്താണെന്ന് നോക്കുകയായിരുന്നു, എല്ലാ തെരഞ്ഞെടുപ്പുകാലത്തും വരുന്നതാണല്ലോ : എം.വി ഗോവിന്ദൻ
Dec 1, 2025, 10:36 IST
കൊച്ചി: ഇ.ഡി നോട്ടീസ് വരാത്തതെന്നാണെന്ന് നോക്കുകയായിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എല്ലാ തെരഞ്ഞെടുപ്പുകാലത്തും ഇ.ഡിയുടെ നോട്ടീസ് വരാറുണ്ട്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്, നിയമസഭ തെരഞ്ഞെടുപ്പ് എന്നിവയുടെ സമയത്തെല്ലാം നോട്ടീസ് വന്നിരുന്നു.
tRootC1469263">അതിന് സമാനമാണ് ഈ നോട്ടീസും. തീർത്തും രാഷ്ട്രീയപ്രേരിതമായാണ് നോട്ടീസ് അയച്ചതെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.കേരളത്തിൽ ഒരു ലക്ഷം കോടിയുടെ വികസനപ്രവർത്തനങ്ങളാണ് കിഫ്ബി വഴി നടപ്പിലാക്കിയത്. അത് ആരെങ്കിലും വേണ്ടായെന്ന് പറയുമോയെന്നും എം.വി ഗോവിന്ദൻ ചോദിച്ചു.
.jpg)


