വിശ്വാസ്യത സമ്പൂര്‍ണ്ണമായും നഷ്ടപ്പെട്ട ഏജന്‍സിയാണ് ഇ ഡി ; ബിജെപിയെ എതിര്‍ക്കുന്നവരെ വേട്ടയാടുന്ന ഏജന്‍സി ; എം സ്വരാജ്

This is an undeserved defeat, the voters may have been influenced by the thought that they have ruled twice, let them rule once more: M. Swaraj

ഇ എം എസ്സിനെ കള്ളനെന്ന് അധിക്ഷേപിച്ചൊരു കാലമുണ്ടായിരുന്നുവെന്നും എം സ്വരാജ് ചൂണ്ടിക്കാട്ടി

വിശ്വാസ്യത സമ്പൂര്‍ണ്ണമായും നഷ്ടപ്പെട്ട ഏജന്‍സിയാണ് ഇ ഡിയെന്ന് എം സ്വരാജ്. ബിജെപിയെ എതിര്‍ക്കുന്നവരെ വേട്ടയാടുന്ന ഏജന്‍സിയാണ് ഇ ഡി. മറ്റ് പാര്‍ട്ടിക്കാരെ വേട്ടയാടി ബിജെപിയില്‍ എത്തിക്കുന്ന പണിയാണ് എടുക്കുന്നത്. പിണറായിയെ മൂക്കില്‍ വലിച്ച് കയറ്റും എന്നാണ് പറയുന്നത്. എന്നാല്‍ പിണറായിയെ വലിക്കാന്‍ മാത്രം വലിപ്പമുള്ള മൂക്ക് ഇഡി ക്ക് ഇല്ലെന്നും സ്വരാജ് തുറന്നടിച്ചു.

ഇ എം എസ്സിനെ കള്ളനെന്ന് അധിക്ഷേപിച്ചൊരു കാലമുണ്ടായിരുന്നുവെന്നും എം സ്വരാജ് ചൂണ്ടിക്കാട്ടി. സാമാന്യബുദ്ധിയുള്ളവര്‍ ആരോപണം പുച്ഛിച്ച് തള്ളുമെന്നും കോടതിയുടെ വരാന്തയില്‍ നില്‍ക്കാന്‍ കെല്‍പ്പില്ലാത്ത കള്ളക്കേസാണിതെന്നും നിയമപരമായും രാഷ്ട്രീയമായും ഇതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

Tags