ഇ ഡിക്ക് രാഷ്ട്രീയ ലക്ഷ്യം; പിണറായി വിജയനിലേക്ക് അന്വേഷണം എത്തിക്കാന്‍ നേരത്തേ ശ്രമം നടന്നു: എം വി ഗോവിന്ദന്‍

'Jamaat-e-Islami and SDPI behind Palakkad Rahul's victory': MV Govindan

കേസ് എങ്ങോട്ടേക്കാണ് നീങ്ങുന്നതെന്ന് നേരത്തേ തന്നെ വ്യക്തമായിരുന്നുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ഡിജിപിക്ക് ഇ ഡി നല്‍കിയ കത്തുമായി ബന്ധപ്പെട്ട് പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇ ഡിക്ക് രാഷ്ട്രീയ ലക്ഷ്യമാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. പിണറായി വിജയനിലേക്ക് അന്വേഷണം എത്തിക്കാന്‍ നേരത്തേ ശ്രമം നടന്നു. കേസ് എങ്ങോട്ടേക്കാണ് നീങ്ങുന്നതെന്ന് നേരത്തേ തന്നെ വ്യക്തമായിരുന്നുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

182 കോടി വിവിധ ആള്‍ക്കാര്‍ക്ക് നല്‍കിയ ഡയറി ലഭിച്ചുവെന്ന് ഇ ഡി പറഞ്ഞു. ഇപ്പോഴത്തെ ഭരണകക്ഷി നേതാക്കളുടെ പേരും അതിലുണ്ട്. അവര്‍ അത് സമ്മതിച്ചതാണ്. 182 കോടിയില്‍ കുറഞ്ഞ തുക മാത്രമാണ് വീണക്ക് എതിരായ കേസില്‍ ഉള്ളത്. മറ്റുള്ളവരെ എന്തുകൊണ്ട് കൈാകാര്യം ചെയ്യുന്നില്ലെന്ന് എം വി ഗോവിന്ദന്‍ ചോദിച്ചു. നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണ്. സിഎംആര്‍എല്‍ കമ്പനിക്ക് എക്സാലോജിക്ക് ഇടപാടില്‍ നഷ്ടം സംഭവിച്ചിട്ടില്ല. ഒന്നും മറച്ചുവെക്കാന്‍ രണ്ട് കൂട്ടര്‍ക്കുമില്ല. അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന ഒന്നല്ല ഇടപാട്. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ ജുഡീഷ്യറി പരിശോധിച്ച് തള്ളിയതാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വരെ തള്ളിയ കേസാണിത്. കോടതി തള്ളിക്കളഞ്ഞ ആവശ്യമാണ് ഇ ഡി ഉന്നയിക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

എസ്എഫ്ഐഒ റിപ്പോര്‍ട്ട് നിലനില്‍ക്കില്ല എന്ന് ഇ ഡിക്ക് മനസിലായി. അതുകൊണ്ടാണ് പുതിയ അന്വേഷണ ആവശ്യം. പിണറായി ക്രമവിരുദ്ധമായി എന്തെങ്കിലും ചെയ്താലേ വിജിലന്‍സ് കേസ് നിലനില്‍ക്കൂ. വിഷയത്തില്‍ കോണ്‍ഗ്രസ്-ബിജെപി ഡീലുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കോണ്‍ഗ്രസും യുഡിഎഫും വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് കേരളം ഉറ്റുനോക്കുകയാണ്. ഡയറിയില്‍ പേരുള്ള ആഭ്യന്തര മന്ത്രിയുടെ പൊലീസിനാണ് അന്വേഷണം ആവശ്യപ്പെട്ട് ഇ ഡി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇത് വിരോധാഭാസമാണെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Tags