ഇ ഡി ആക്രമണ കേസിലെ പ്രതികളുടെ ഓണാഘോഷം : പൊലീസിനെതിരെ വിമര്‍ശനവുമായി ഇ ഡി
Aug 24, 2026, 13:30 IST
കൊച്ചി: തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നില്‍ ഇഡി ആക്രമണക്കേസ് പ്രതികള്‍ ഓണം ആഘോഷിച്ച സംഭവത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഉന്നത സ്വാധീനങ്ങള്‍ വ്യക്തമാക്കാനാണ് പ്രതികള്‍ ശ്രമിച്ചതെന്നാണ് ഇ ഡിയുടെ വിമര്‍ശനം. സ്റ്റേഷനിലെ റീല്‍സ് കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ കൂടിയാണെന്നും വിമര്‍ശനമുണ്ട്.
അന്വേഷണത്തില്‍ അതൃപ്തിയറിയിച്ച് പൊലീസ് മേധാവിക്ക് കത്തയക്കാനാണ് ഇ ഡിയുടെ തീരുമാനം. സംസ്ഥാന പൊലീസ് മേധാവിക്ക് ഇ ഡി അഡീഷണല്‍ ഡയറക്ടര്‍ ഇതുസംബന്ധിച്ച് കത്ത് നല്‍കും.
.jpg)

