ഇ ഡി കേസ്: നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, തെറ്റ് ചെയ്തവര്‍ ഉറപ്പായും ശിക്ഷിക്കപ്പെടണം: പിഎംഎ സലാം

PMA Salam

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും തെറ്റ് ചെയ്തവര്‍ ഉറപ്പായും ശിക്ഷിക്കപ്പെടണമെന്നും പി എം എ സലാം പറഞ്ഞു. 

സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായിക്കെതിരായ ഇ ഡി നടപടിയില്‍ പ്രതികരിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും തെറ്റ് ചെയ്തവര്‍ ഉറപ്പായും ശിക്ഷിക്കപ്പെടണമെന്നും പി എം എ സലാം പറഞ്ഞു. 

ഇ ഡി നടപടി വ്യക്തി വിരോധം തീര്‍ക്കാനാണെങ്കില്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വി ഡി സതീശന്‍ മുഖ്യമന്ത്രി പദവിയില്‍ ഇരിക്കുമ്പോള്‍ കേന്ദ്ര അന്വേഷണ ഏജന്‍സിക്കെതിരായി പറയാന്‍ പരിമിതിയുണ്ടെന്നും രാഷ്ട്രീയ നേതാക്കള്‍ക്ക് അഭിപ്രായം പറയാന്‍ പ്രശ്നമില്ലെന്നും പി എം എ സലാം അഭിപ്രായപ്പെട്ടു. രാഹുല്‍ ഗാന്ധിക്കെതിരെ ഇ ഡി നടപടി ഉണ്ടായപ്പോള്‍ പിണറായി ഒരക്ഷരം മിണ്ടിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags