ഇരിണാവിലും ഇനി ഷോപ്പിങ് ആഘോഷമാക്കാം, ഇ കുപ്പെ സൂപ്പര്‍ മാര്‍ക്കറ്റിന്റെ നാലാമത് ഔട്‌ലറ്റ് ഉദ്ഘാടനം, ഓണത്തിന് കൈനിറയെ സമ്മാനങ്ങളും വമ്പന്‍ ഓഫറുകളും
ഓണാഘോഷത്തിന്റെ ഭാഗമായി ഉദ്ഘാടന ദിനത്തില്‍ കൈനിറയെ സമ്മാനങ്ങളും വമ്പന്‍ ഓഫറുകളും ലഭ്യമാക്കുന്നുണ്ട്.
കണ്ണൂര്‍: വിലക്കുറവും ഗുണമേന്മയും വിശ്വസ്തതയും ഒത്തുചേര്‍ന്ന ഇ കുപ്പെ സൂപ്പര്‍ മാര്‍ക്കറ്റിന്റെ നാലാമത്തെ ഔട്ലറ്റ് ഇരിണാവ്, കെ കണ്ണപുരത്ത് ഉദ്ഘാടനം ചെയ്യുന്നു. 2026 ഓഗസ്റ്റ് 16ന് ഞായറാഴ്ച രാവിലെ 10 മണിക്ക് എം. വിജിന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും.
കണ്ണപ്പിലാവ്, ബക്കളം, കൊളച്ചേരി എന്നിവിടങ്ങളില്‍ നിലവിലുള്ള മൂന്ന് ഔട്ട്ലറ്റുകള്‍ക്ക് പുറമെ ഇരിണാവിലും സാന്നിധ്യമുറപ്പിക്കുകയാണ് ഇ കുപ്പെ സൂപ്പര്‍ മാര്‍ക്കറ്റ്. പ്രാദേശിക ജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ താങ്ങാവുന്ന വിലയ്ക്ക് പുതിയ ഔട്‌ലറ്റിലും ലഭ്യമാകും.
ഓണാഘോഷത്തിന്റെ ഭാഗമായി ഉദ്ഘാടന ദിനത്തില്‍ കൈനിറയെ സമ്മാനങ്ങളും വമ്പന്‍ ഓഫറുകളും ലഭ്യമാക്കുന്നുണ്ട്. അരി, പച്ചക്കറി, പഴങ്ങള്‍, പലചരക്ക് സാധനങ്ങള്‍, വീട്ടുപകരണങ്ങള്‍, വ്യക്തിശുചിത്വ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള എല്ലാ സാധനങ്ങളും ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ ലഭ്യമാകും.
പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതോടൊപ്പം, പുതുമയുള്ള ബ്രാന്‍ഡഡ് സാധനങ്ങളും ലഭ്യമാകും. ഹോം ഡെലിവറി സൗകര്യവും ലഭ്യമാക്കുന്നതിനാല്‍ വീട്ടമ്മമാര്‍ക്കും തിരക്കുള്ള ഉപഭോക്താക്കള്‍ക്കും സൗകര്യപ്രദമായിരിക്കും.
.jpg)

