പരിസ്ഥിതി ലോല മേഖല : ജനങ്ങളുടെ ആശങ്കയകറ്റണം : സി.പി എം കണ്ണൂർ ജില്ലാ കമ്മിറ്റി വിപുലീകൃത ജില്ലാ കമ്മിറ്റിയോഗ പ്രമേയം

Ecologically Sensitive Zone: Public Concerns Must Be Addressed – Resolution from the Extended District Committee Meeting of the CPM, Kannur.

 ജില്ലയിലെ കൊട്ടിയൂർ, ചെറുവാഞ്ചേരി, ആറളം പ്രദേശങ്ങളും പരിസ്ഥിതി ലോല മേഖല ഉൾപ്പെട്ടിട്ടുണ്ട്‌. ഇ‍ൗ വില്ലേജുകളിൽ കടുത്ത നിയന്ത്രണവും കുടിയിറക്കൽ അടക്കം ഉണ്ടാകുമെന്നാണ്‌ പുറത്തുവരുന്ന വാർത്തകൾ. മലയോരത്താകെ ഇതിശന്റ ആശങ്ക നിഴലിക്കുന്നുണ്ട്‌. അതുകൊണ്ടുതന്നെ വിജ്ഞാപനത്തിനെതിരേ മലയോര മേഖലകളിൽ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. 

 കണ്ണൂർ:കൃഷി, ജനവാസ മേഖലയയെയടക്കം അശാസ്‌ത്രീയമായി പരിസ്ഥിതി ലോല മേഖല പ്രദേശമായി വിജ്ഞാപനം ചെയ്‌തതിനാൽ ജനങ്ങൾക്കുണ്ടായി ആശങ്കയകറ്റാൻ സർക്കാർ അടിയന്തിര നടപടിയെടുക്കണമെന്ന് സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

 ജില്ലയിലെ കൊട്ടിയൂർ, ചെറുവാഞ്ചേരി, ആറളം പ്രദേശങ്ങളും പരിസ്ഥിതി ലോല മേഖല ഉൾപ്പെട്ടിട്ടുണ്ട്‌. ഇ‍ൗ വില്ലേജുകളിൽ കടുത്ത നിയന്ത്രണവും കുടിയിറക്കൽ അടക്കം ഉണ്ടാകുമെന്നാണ്‌ പുറത്തുവരുന്ന വാർത്തകൾ. മലയോരത്താകെ ഇതിശന്റ ആശങ്ക നിഴലിക്കുന്നുണ്ട്‌. അതുകൊണ്ടുതന്നെ വിജ്ഞാപനത്തിനെതിരേ മലയോര മേഖലകളിൽ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. 

കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഏറ്റവും പുതിയ ഇഎസ്‌എ കരട് വിജ്ഞാപന പ്രകാരം സംസ്ഥാനത്തെ 131 വില്ലേജുകളാണു പരിസ്ഥിതി ലോല നിയന്ത്രണ മേഖലയിലുള്ളത്‌. ജില്ലയിലെ സ്ഥലങ്ങളിലും ഇഎസ്എ സംബന്ധിച്ച നാട്ടുകാരുടെ ആശങ്ക പരിഹരിക്കാതെയാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്. 
 
ജില്ലയിലെ മലയോരത്ത് അതീവ ഗുരുതരമായ പ്രത്യാഘാതമാണ് 2014ൽ യുഡിഎഫ് സർക്കാർ കൊണ്ടുവന്ന പരിസ്ഥിതി ലോല വിജ്ഞാപനം വഴി ഉണ്ടായത്. യഥാർഥ ഇഎസ്എ മേഖല കണ്ടെത്താൻ ഗ്ര‍ൗണ്ട് റൂട്ടിങ് നടത്തണം. ഇതിലൂടെ ഭൂമിയുടെ പാരിസ്ഥിതിക പ്രാധാന്യം മനസ്സിലാകും. അല്ലാതെ റവന്യൂ പരിധി വച്ച്‌ ഉ‍ൗഹക്കണക്ക്‌ പറഞ്ഞ്‌ വിജ്ഞാപനം തയ്യാറാക്കുന്നത്‌ വലിയ പ്രതിക്ഷേധത്തിന്‌ കാരണമാകും. 

 2013ൽ ഉമ്മൻ വി ഉമ്മൻ കമ്മിറ്റിയെ വച്ച ഇഎസ്‌ഐ റിപ്പോർട്ടുണ്ടാക്കിയതാണ്‌ ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്കുള്ള അടിസ്ഥാന കാരണം. ഇതിനെ തുടർന്ന് 2014ൽ യൂഡിഎഫ് സർക്കാർ സംസ്ഥാനത്തെ പരിസ്ഥിതി മേഖലയെ സ്വയം നിർണയിച്ച് റിപ്പോർട്ടാക്കി കേന്ദ്രത്തിന് നൽകി. ഇതാണ് ഇപ്പോൾ ഏഴാമതും പുറത്തിറങ്ങിയ കരട് ഇഎസ്എ റിപ്പോർട്ടിന്റെയും അടിസ്ഥാനം. ഉമ്മൻ വി ഉമ്മൻ കമ്മിറ്റി നിർദ്ദേശിച്ച അതേ ഭൂമേഖലയാണ്‌ ഇപ്പോഴും കേരളത്തിൽ പരിസ്ഥിതി ലോലം. മലയോര ജനതയുടെ പ്രശ്നത്തിന്റെ അടിസ്ഥാന കാരണവും ഇതാണ്. 

ഒരു വില്ലേജിന്റെ ചെറിയൊരു ഭാഗത്തു വനമുണ്ടെങ്കിൽ പോലും ആ വില്ലേജ് മുഴുവൻ ഇഎസ്എയിൽ പെടുത്തുന്നത്‌ ഒരിക്കലും അംഗീകരിക്കാനകില്ല.  റവന്യൂ രേഖ അടിസ്ഥാനമാക്കി, ഒരുവില്ലേജ് മുഴുവൻ ഇഎസ്എ പട്ടികയിൽ പെടുമ്പോൾ അവിടുത്തെ ജനങ്ങളുടെ ജീവിതത്തെ അത് എങ്ങനെ ബാധിക്കുമെന്നു കൂടി പരിശോധിക്കണം. 

കേരളത്തിന്റെ സവിശേഷ ഭൂപ്രകൃതിയും ജനസാന്ദ്രതയും കേന്ദ്ര സർക്കാരിനെ അടിയന്തിരമായി ബോധ്യപ്പെടുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണം. ഇക്കാര്യത്തിൽ പൊതുവിൽ സ്വീകാര്യമായ ഒരു തീരുമാനത്തിലെത്താനും സംസ്ഥാന സർക്കാരിന് കഴിയണം. അക്കാര്യം കേന്ദ്രസർക്കാരിനെ റഅിയിച്ച്‌ സമ്മർദ്ദം ചെലുത്താൻ കഴിയണം. 
ജനങ്ങളുടെ ജീവിതത്തെ തന്നെ ബാധിക്കുന്ന വിഷയമായതിനാൽ ആവശ്യമായ ഇളവുകൾ നൽകി, മലയോര മേഖലയിലെ ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരം കാണണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Tags