ഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ച സംഭവത്തില്‍ വഴിത്തിരിവ് ; ഫോറൻസിക് പരിശോധന ഫലം
Nov 16, 2023, 21:02 IST

പന്നിപ്പടക്കം പൊട്ടിയാണ് മരണമെന്നാണ് സൂചന
തൃശ്ശൂർ തിരുവില്വാമലയിൽ ഫോൺ പൊട്ടിത്തെറിച്ച് 8 വയസ്സുകാരി മരിച്ച സംഭവത്തിൽ വഴിത്തിരിവ്. പൊട്ടിത്തെറി നടന്ന മുറിയിൽ നിന്ന് പൊട്ടാസ്യം ക്ലോറേറ്റ് , സൾഫർ എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. ഫോറൻസിക് പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
പന്നിപ്പടക്കം പൊട്ടിയാണ് മരണമെന്നാണ് സൂചന. പൊട്ടാസ്യം ക്ലോറേറ്റ്, സള്‍ഫര്‍ എന്നിവുടെ സാന്നിധ്യം കണ്ടെത്തി. പറമ്പില്‍നിന്ന് കിട്ടിയ പന്നിപ്പടക്കം കുട്ടി കടിച്ചതാകാമെന്നാണ് സംശയം. റിപ്പോർട്ടിന്മേൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ ഏപ്രിൽ 24നാണ് തിരുവില്വാമലയിൽ എട്ടു വയസുകാരി പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം പട്ടിപ്പറമ്പ് കുന്നത്ത് അശോക് കുമാറിന്‍റെയും സൗമ്യയുടെയും ഏകമകൾ ആദിത്യശ്രീ മരിച്ചത്.