ഇ. ശ്രീധരന്റെ അതിവേഗ പാത; മാറ്റങ്ങൾ നിർദ്ദേശിച്ച് വിദഗ്ധ സമിതി; റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും
കേരളത്തിലെ അതിവേഗ റെയില്‍ പദ്ധതി ഏറ്റെടുക്കാന്‍ ഡിഎംആര്‍സിക്ക് താല്‍പര്യമുണ്ടെന്ന് കാട്ടി ഇ ശ്രീധരന്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു
തിരുവനന്തപുരം: ഇ. ശ്രീധരൻ മുന്നോട്ടുവെച്ച അതിവേഗ പാതയിൽ മാറ്റങ്ങൾ ആവശ്യമാണെന്ന് വിദഗ്ധ സമിതി. നിലവിലെ ഘടനയിലും സാമ്പത്തിക നിർദ്ദേശങ്ങളിലും മാറ്റം വേണമെന്ന് സമിതി ചൂണ്ടിക്കാട്ടി.വിഴിഞ്ഞത്തേക്ക് അതിവേഗ റെയില്‍ നീട്ടണമെന്നും ശുപാര്‍ശയുണ്ട്.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് മെട്രോ സ്റ്റേഷനുകളുമായി അതിവേഗ റെയിലിനെ ബന്ധിപ്പിക്കണമെന്നും വിദഗ്ധ സമിതി ശുപാര്‍ശയില്‍ പറയുന്നു.കേരളത്തിലെ അതിവേഗ റെയില്‍ പദ്ധതി ഏറ്റെടുക്കാന്‍ ഡിഎംആര്‍സിക്ക് താല്‍പര്യമുണ്ടെന്ന് കാട്ടി ഇ ശ്രീധരന്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. കൊച്ചി മെട്രോ മാതൃകയില്‍ നിര്‍മ്മാണവും രൂപകല്‍പ്പനയും മികച്ച രീതിയില്‍ ചെയ്യാന്‍ കഴിയുമെന്നാണ് സംഘം അറിയിച്ചിരുന്നത്.
ഇ. ശ്രീധരൻ മുന്നോട്ടുവെച്ച അതിവേഗ പാതയിൽ മാറ്റങ്ങൾ ആവശ്യമാണെന്ന് വിദഗ്ധ സമിതി. നിലവിലെ ഘടനയിലും സാമ്പത്തിക നിർദ്ദേശങ്ങളിലും മാറ്റം വേണമെന്ന് സമിതി ചൂണ്ടിക്കാട്ടി.വിഴിഞ്ഞത്തേക്ക് അതിവേഗ റെയില്‍ നീട്ടണമെന്നും ശുപാര്‍ശയുണ്ട്.കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് മെട്രോ സ്റ്റേഷനുകളുമായി അതിവേഗ റെയിലിനെ ബന്ധിപ്പിക്കണമെന്നും വിദഗ്ധ സമിതി ശുപാര്‍ശയില്‍ പറയുന്നു.
കേരളത്തിലെ അതിവേഗ റെയില്‍ പദ്ധതി ഏറ്റെടുക്കാന്‍ ഡിഎംആര്‍സിക്ക് താല്‍പര്യമുണ്ടെന്ന് കാട്ടി ഇ ശ്രീധരന്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. കൊച്ചി മെട്രോ മാതൃകയില്‍ നിര്‍മ്മാണവും രൂപകല്‍പ്പനയും മികച്ച രീതിയില്‍ ചെയ്യാന്‍ കഴിയുമെന്നാണ് സംഘം അറിയിച്ചിരുന്നത്.പദ്ധതിക്ക് 60,000 കോടി മാത്രമേ ചെലവാകൂ എന്നും ഇ ശ്രീധരന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. 2.28 ലക്ഷം യാത്രക്കാരെ വഹിക്കാനുള്ള ശേഷി ഈ ട്രെയിനിനുണ്ടാകും
.jpg)

