ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുക്കില്ല; തീരുമാനം മരവിപ്പിച്ചു

d

കോഴിക്കോട്ടെ കോൺഗ്രസിനുള്ളിൽ പ്രതിഷേധം ശക്തമായതോടെയാണ് ആഭ്യന്തര മന്ത്രിയുടെ നടപടി.

തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചുവെന്ന ആരോപണത്തില്‍ സസ്‌പെന്‍ഷന്‍ നേരിട്ട ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുക്കാനുള്ള നടപടി മരവിപ്പിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.കോഴിക്കോട്ടെ കോൺഗ്രസിനുള്ളിൽ പ്രതിഷേധം ശക്തമായതോടെയാണ് ആഭ്യന്തര മന്ത്രിയുടെ നടപടി.

ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഡിവൈഎസ്പി ഉമേഷിനെ സര്‍വീസില്‍ തിരിച്ചെടുത്തത്. വകുപ്പുതല അന്വേഷണത്തിന് ശേഷം തിരിച്ചെടുത്തുവെന്നായിരുന്നു ആഭ്യന്തര വകുപ്പ് സസ്പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ട് പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞത്. സര്‍വീസിലെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു സര്‍ക്കാര്‍ നടപടി.

Tags