പ്രിയദർശിനി ഉദ്ഘാടന യാത്രയിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണ സംഭവത്തിൽ അന്വേഷണം ; ഡി.വൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനാവും അന്വേഷണ ചുമതല

Investigation into the incident where hot stew fell on Minister Bindu Krishna's head during Priyadarshini's inaugural journey; An officer not below the rank of DySP will be in charge of the investigation

 കൊല്ലം : മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണ സംഭവത്തിൽ അന്വേഷണം. കഴിഞ്ഞ ദിവസം നടന്ന പ്രിയദർശിനി സൗജന്യയാത്ര പദ്ധതിയുടെ ഉദ്ഘാടന യാത്രയിലാണ് മന്ത്രിയുടെ തലയിൽ ചൂട് പായസം വീണത്. കൊല്ലം കെ.എസ്.ആ.ർടി.സി ഡിപ്പോയിൽവെച്ച് നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം. അവിടെ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പായസ വിതരണം നടന്നിരുന്നു.

ഡി.വൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനാവും സംഭവത്തിൻറെ അന്വേഷണ ചുമതല. സംസ്ഥാന പൊലീസ് മേധാവിയാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. തിരുവനന്തപുരം റെയിഞ്ച് ഡി.ഐ.ജിക്കാണ് നിർദ്ദേശം നൽകിയത്. സംഭവത്തിൽ പൊലീസിന് ജാഗ്രത കുറവുണ്ടായെന്നും പരാതിയുണ്ട്.

പായസം വീണതിൽ അസ്വാഭാവികത ഒന്നുമില്ലെന്നും തികച്ചും യാദൃശ്ചികമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ബസിൽവെച്ച് പായസം വിതരണം ചെയ്യുന്നതിനിടെ കൈ തട്ടി മന്ത്രിയുടെ തലയിൽ വീഴുകയായിരുന്നു. ഇതിൻറെ ദൃശ്യങ്ങൽ സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടന്നുതന്നെ വൈറലായിരുന്നു. 

Tags