പാലത്തില്‍ നിന്ന് പുഴയില്‍ വീണ് ഡിവൈഎഫ്‌ഐ യുവ നേതാവിന് ദാരുണാന്ത്യം
Updated: Apr 21, 2026, 15:15 IST
കണ്ടുനിന്നവര്‍ ഉടനെ ആളുകളെ വിളിക്കുകയും അഞ്ജനയെ പുഴയില്‍ നിന്നെടുത്ത് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തെങ്കിലും രക്ഷിക്കാനായില്ല
കൊച്ചി: പാലത്തില്‍ നിന്ന് പുഴയില്‍ വീണ് ഡിവൈഎഫ്‌ഐ യുവ നേതാവിന് ദാരുണാന്ത്യം. പെരുമ്പാവൂര്‍ മുടക്കുഴ ഇളമ്പകപ്പിള്ളി പനമഠം വീട്ടില്‍ ബിജുവിന്റെയും ബിന്ദുവിന്റെയും മകള്‍ അഞ്ജന ബിജു (22) ആണ് മരിച്ചത്.
കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജില്‍ ബി എ വിദ്യാര്‍ഥിനിയായിരുന്നു.തിങ്കളാഴ്ച രാവിലെ 10.30ഓടെയായിരുന്നു സംഭവം. കണ്ടുനിന്നവര്‍ ഉടനെ ആളുകളെ വിളിക്കുകയും അഞ്ജനയെ പുഴയില്‍ നിന്നെടുത്ത് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തെങ്കിലും രക്ഷിക്കാനായില്ല. പെരുമ്പാവൂര്‍ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഡിവൈഎഫ്‌ഐ മുടക്കുഴ മേഖലയുടെ വൈസ് പ്രസിഡന്റാണ് അഞ്ജന
.jpg)

