രണ്ടുവയസുകാരിക്കായുള്ള തെരച്ചിലിൽ ഡിവൈഎഫ്ഐയും; എല്ലാ ഘടകങ്ങളിലെ പ്രവർത്തകർക്കും നിർദേശം നൽകി- വി വസീഫ്
Feb 19, 2024, 13:49 IST
തിരുവനന്തപുരം : പേട്ടയിൽ കാണാതായ രണ്ടുവയസുകാരിക്കായുള്ള തെരച്ചിലിൽ ഡിവൈഎഫ്ഐയും. എല്ലാ ഘടകങ്ങളിലെ പ്രവർത്തകർക്കും നിർദേശം നൽകിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് പറഞ്ഞു. പൊലീസിനൊപ്പം സജീവമായി തെരുവിലുണ്ടാകുമെന്നും വി വസീഫ് കൂട്ടിച്ചേർത്തു .
തിരുവനന്തപുരത്ത് കുട്ടിയെ കാണാതായ സംഭവത്തില്‍ എല്ലാ ജാഗ്രതയോടും കൂടിയാണ് ഇടപെടുന്നതെന്നും സര്‍ക്കാര്‍ അതില്‍ ഒരു വീഴ്ചയും കാണിക്കില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നു. പൊലീസ് എല്ലാ സാധ്യതയും ഉപയോഗപ്പെടുത്തിക്കൊണ്ട് പരിശോധന നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.
tRootC1469263">.jpg)


