ഡി.വൈ.എഫ്.ഐ നടത്തുന്നതുപോലെ ഒരു പൊതിച്ചോർ വിതരണം നടത്താൻ പോലും കെ. മുരളീധരന്റെ പാർട്ടിക്ക് സാധിച്ചിട്ടുണ്ടോ ? ; രൂക്ഷവിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ
ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെ രൂക്ഷവിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ. ആശുപത്രികളിൽ ഡി.വൈ.എഫ്.ഐ നടത്തുന്ന പൊതിച്ചോർ വിതരണത്തെ അധിക്ഷേപിച്ച മന്ത്രിയുടെ നിലപാടിനെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രംഗത്തെത്തിയത്. ഡി.വൈ.എഫ്.ഐ നടത്തുന്നതുപോലെ ഒരു പൊതിച്ചോർ വിതരണം നടത്താൻ പോലും കെ. മുരളീധരന്റെ പാർട്ടിക്ക് സാധിച്ചിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.
വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഡി.വൈ.എഫ്.ഐ 20 കോടിയോളം രൂപ സമാഹരിച്ച് വലിയ പങ്കാളികളായതായി അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ വയനാട് പുനരധിവാസത്തിനായി പിരിച്ച പണം ഉപയോഗിച്ച് അർഹരായവർക്ക് വീട് വെച്ചുനൽകാൻ കോൺഗ്രസിന് സാധിച്ചില്ലെന്നും, നാടിന് നന്മ ചെയ്യുന്ന സംഘടനകളെ തകർക്കാനാണ് അവർ ശ്രമിക്കുന്നതെന്നും കടകംപള്ളി കുറ്റപ്പെടുത്തി.
പൊതിച്ചോർ വിതരണത്തിനെതിരായ പ്രസ്താവനയിൽ പ്രതിഷേധം ശക്തമായതോടെ ആരോഗ്യമന്ത്രി നിലപാട് തിരുത്തിയിരുന്നു. രോഗികൾക്ക് ഭക്ഷണം നൽകുന്നതിന് സർക്കാർ എതിരല്ലെന്നും ആലപ്പുഴ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട വിഷയത്തെ പൊതുവായി വ്യാഖ്യാനിക്കേണ്ടതില്ലെന്നുമാണ് മന്ത്രി പിന്നീട് വ്യക്തമാക്കിയത്.
.jpg)

