കണ്ണൂരിൽ വിവാദ കേരള സ്റ്റോറി - 2 പ്രദർശനം തടഞ്ഞ് ഡി.വൈ.എഫ് ഐ
Feb 28, 2026, 16:21 IST
കണ്ണൂർ : വിവാദകേരള സ്റ്റോറി 2 സിനിമ പ്രദർശിപ്പിക്കുന്ന കണ്ണൂർ ലിബർട്ടി തിയേറ്ററിൽ ഡിവൈഎഫ്ഐ പ്രതിഷേധം. സംസ്ഥാന സെക്രട്ടറി വി കെ സനോജിൻ്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കേരളത്തെ അപമാനിക്കുന്ന സിനിമ മലയാളികൾ തള്ളിക്കളയുമെന്ന് വി കെ സനോജ് പറഞ്ഞു.

ആർഎസ്എസ് ആശയത്തെ പുറം കാലുകൊണ്ട് ചവിട്ടി പുറത്താക്കിയ ചരിത്രമാണ് കേരളത്തിനെന്നും വികെ സനോജ് കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് അഫ്‌സൽ, പി എം അഖിൽ, വൈഷ്ണവ് മഹേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. ചിത്രം പ്രദർശിപ്പിക്കുന്ന തിരുവനന്തപുരം ട്രാവൻകൂർ മാളിലും പ്രതിഷേധം നടന്നു. അതേസമയം, കൊച്ചിയിൽ കേരള സ്റ്റോറിയുടെ ആദ്യ പ്രദർശനം കാണാൻ ആളില്ലാത്തതിനെത്തുടർന്ന് ചിത്രം റദ്ദാക്കി. ചിത്രത്തിന്റെ ബുക്കിംഗ് നന്നെ കുറവായതിലാണ് ഷോ ക്യാൻസൽ ചെയ്തത്.
tRootC1469263">
.jpg)


