ഡ്യൂട്ടി ഡോക്ടറുടെ കൊലപാതകം : ശക്തമായി പ്രതികരിക്കുമെന്ന് ഐഎംഎ

google news
woman doctor

കണ്ണൂർഃ കൊട്ടാരക്കരയിൽ ഡ്യൂട്ടി ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച്. ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ എംഎ) ഭാരവാഹികൾ അറിയിച്ചു. സർക്കാർ ആശുപത്രിയിൽ വൈദ്യപരിശോധനക്ക് കൊണ്ടുവന്ന പ്രതി യാതൊരു പ്രകോപനവുമില്ലാതെ ഡോക്ടറെയും കൂടെയുള്ളവരെയും ആക്രമിക്കുക എന്ന സംഭവം കേട്ടുകേൾവിയില്ലാത്ത താണ്. ആശുപത്രികളെ പ്രത്യേക സുരക്ഷാ മേഖലകളാക്കി നിയമനിർമാണം നടത്തണം എന്നുള്ള ഐ എം എ യുടെ ആവശ്യം നിരാകരിക്കുന്നതാണ് ഈ പ്രശ്നത്തിന് കാരണം. ഇത്തരം സാഹചര്യത്തിൽ ചികിത്സ നൽകാൻ ഡോക്ടർമാർക്ക് സാധിക്കുകയില്ല എന്നും ഐ എം ഭാരവാഹികൾ അറിയിച്ചു.ഇത്തരം സംഭവങ്ങളെ ഒറ്റപ്പെട്ട സംഭവമാക്കി ചിത്രീകരിച്ചുകൊണ്ട് പ്രശ്നത്തെ ലഘൂകരിക്കാൻ ശ്രമിക്കുന്നതാണ് ഇവ വീണ്ടും ആവർത്തിക്കാൻ ഉള്ള പ്രധാന കാരണം. 

ശക്തമായനിയമനിർമാണത്തിലൂടെആരോഗ്യപ്രവർത്തകർക്ക് ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കേണ്ടത് സർക്കാരിനെയും തൊഴിലുടമകളുടെയും. ബാധ്യതയാണ്. ഭാവി സമരപരിപാടികൾ കേന്ദ്രകമ്മിറ്റിയുടെ നിർദ്ദേശങ്ങളനുസരിച്ച് കണ്ണൂരിൽ നടപ്പാക്കുമെന്ന് പ്രസിഡണ്ട് ഡോ വി സുരേഷ്, സെക്രട്ടറി ഡോ രാജ്മോഹൻ, സംസ്ഥാന പ്രവർത്തക സമിതി അംഗം ഡോ സുൽഫിക്കർ അലി എന്നിവർ അറിയിച്ചു.

Tags