എസ്‌ഐആറിൽ കണ്ടെത്തിയത് ഒരുലക്ഷം ഇരട്ടവോട്ട്
തിരുവനന്തപുരം : എസ്‌ഐആറിനിടെ കണ്ടെത്തിയത് ഒന്നിലധികം സ്ഥലത്ത് വോട്ടർപട്ടികയിൽ പേരുള്ള ഒരുലക്ഷത്തിലേറെപ്പേരെ. കഴിഞ്ഞദിവസം മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ നൽകിയ കണക്കനുസരിച്ച് ഇരട്ടവോട്ടുള്ളവർ 1,12,569. ഇരട്ടവോട്ട് ഒഴിവാക്കി ശുദ്ധീകരിച്ച പട്ടികയാണ് എല്ലാതവണയും തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നതെന്ന് കമ്മിഷൻ അവകാശപ്പെടുമ്പോഴാണ് ഈ വൈരുധ്യം.
tRootC1469263">എന്യൂമറേഷൻ ഫോറം നൽകാൻ ഡിസംബർ 18 വരെ സമയമുള്ളതിനാൽ ഇരട്ടവോട്ടുകാർ ഇനിയുംകൂടൂം. ഇവരെ ഒരുസ്ഥലത്തുനിന്ന് ഒഴിവാക്കിയാകും അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുക.
എസ്‌ഐആറിനുശേഷം ഇരട്ടവോട്ട് സംബന്ധിച്ച ആക്ഷേപം ഉണ്ടാകില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ ഉറപ്പുപറയുന്നു.
വോട്ടർമാരുടെ പട്ടിക പരിശോധിക്കാനുള്ള ബിഎൽഒ-ബിൽഎ യോഗം തദ്ദേശതിരഞ്ഞെടുപ്പിനുശേഷമേ നടക്കൂ. 25,468 ബിഎൽഒമാരുണ്ടെങ്കിലും 6475 യോഗങ്ങളേ ഇതുവരെ നടന്നിട്ടുള്ളൂ.
.jpg)

