പകര്‍ച്ചവ്യാധി പ്രതിരോധം; സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ ആചരിക്കും, വെള്ളിയാഴ്ച സ്കൂളുകളിൽ , ശനിയാഴ്ച ഓഫീസുകളിൽ, ഞായറാഴ്ച വീടുകളിൽ
തിരുവനന്തപുരം: മഴക്കാലമായതോടെ പകർച്ചവ്യാധികളും വർധിച്ച് കൊണ്ടിരിക്കുകയാണ്. പ്രതിദിന പനിബാധിതരുടെ എണ്ണം 13000 കടന്നതായാണ് റിപ്പോർട്ടുകൾ. പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന്റെ ഭാഗമായി മൂന്ന് ദിവസം ഡ്രൈ ഡേ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഡ്രൈ ഡേയുടെ ഭാഗമായി വെള്ളിയാഴ്ച സ്‌കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച വീടുകളിലുമാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുമായും ജില്ലാ കലക്ടര്‍മാരുമായും ആരോഗ്യമന്ത്രി കെ മുരളീധരന്‍ നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം.
മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ കണക്കിലെടുത്താണ് അടിയന്തരമായി ഡ്രൈ ഡേ നടപടികളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത്തവണ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പില്‍ മുങ്ങിപ്പോകുന്നതാണ് കണ്ടത്. ഇക്കാര്യം കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെ മുരളീധരന്‍ സമ്മതിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പകര്‍ച്ചവ്യാധി വ്യാപനം തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്.
.jpg)

