എസ്എഫ് ഐ സമരത്തിനിടെ മദ്യപിച്ചെത്തി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

d

ഡല്‍ഹി പ്രതിഷേധവുമായി ബന്ധപ്പെട്ട പാലക്കാട് റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ചിനിടെ മദ്യപിച്ച് വന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഇടിവള ഉപയോഗിച്ച് മര്‍ദിച്ചുവെന്ന് എസ്എഫ്‌ഐ പരാതിപ്പെട്ടിരുന്നു

പാലക്കാട്: എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളെ മദ്യപിച്ചെത്തി ഇടിവളയിട്ട് മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. പാലക്കാട് എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ ചിറ്റിലഞ്ചേരി സ്വദേശി സഫാദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.ഡല്‍ഹി പ്രതിഷേധവുമായി ബന്ധപ്പെട്ട പാലക്കാട് റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ചിനിടെ മദ്യപിച്ച് വന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഇടിവള ഉപയോഗിച്ച് മര്‍ദിച്ചുവെന്ന് എസ്എഫ്‌ഐ പരാതിപ്പെട്ടിരുന്നു

പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടേതാണ് നടപടി. ഇയാള്‍ മദ്യപിച്ചിരുന്നതായി പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് ഇന്നലെ എസ്പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇക്കഴിഞ്ഞ 11 ന് എസ്എഫ്‌ഐ പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിലാണ് മദ്യപിച്ച് എത്തിയ സഫാദ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ നടത്തിയ മെഡിക്കല്‍ പരിശോധനയിലാണ് സഫാദ് മദ്യപിച്ചതായി കണ്ടെത്തിയത്.

 

Tags