മദ്യപിച്ച് വാഹനമോടിച്ച് അപകടം; സീരിയൽ നടൻ സിദ്ധാർത്ഥ് പ്രഭുവിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും
കോട്ടയം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ സീരിയൽ നടൻ സിദ്ധാർത്ഥ് പ്രഭുവിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. ചിങ്ങവനം പൊലീസ് ഇന്ന് മോട്ടോർ വാഹന വകുപ്പിന് റിപ്പോർട്ട് നൽകും. സിദ്ധാർത്ഥിനെ ഇന്നലെ അറസ്റ്റ് ചെയ്ത ജാമ്യത്തിൽ വിട്ടയച്ചിരുന്നു. അമിത വേഗതയിലെത്തിയ സിദ്ധാർത്ഥിന്റെ വാഹനമിടിച്ച് ലോട്ടറി വിൽപ്പനക്കാരന് പരിക്കേറ്റിരുന്നു. പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ചോദ്യംചെയ്ത നാട്ടുകാരെയും തടയാൻ എത്തിയ പൊലീസിനെയും സിദ്ധാർത്ഥ് ആക്രമിച്ചിരുന്നു. ഒടുവിൽ ബലംപ്രയോഗിച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഡിസംബർ 24-ന് രാത്രി എംസി റോഡിൽ നാട്ടകം ഗവൺമെന്റ് കോളേജിന് സമീപമായിരുന്നു സംഭവമുണ്ടായത്. കോട്ടയം ഭാഗത്തുനിന്നും എത്തിയ സിദ്ധാർത്ഥ് പ്രഭു ഓടിച്ച കാർ നിയന്ത്രണംവിട്ട് ലോട്ടറി വിൽപ്പനക്കാരനെ ഇടിക്കുകയായിരുന്നു.
.jpg)


