വിദേശത്തേക്ക് പോകാനിരുന്ന അയൽവാസിയുടെ പക്കൽ കൊടുത്ത അച്ചാറിനുള്ളിൽ മയക്കുമരുന്ന് വച്ച സംഭവം : കണ്ണൂർ ചക്കരക്കല്ലിൽ മൂന്ന് പേർ അറസ്റ്റിൽ
കണ്ണൂർ : വിദേശത്തേക്ക് മയക്കുമരുന്ന് കടത്താൻ പുതിയ മാർഗങ്ങളുമായി ഇറങ്ങിയ ലഹരിമാഫിയ സംഘം ചക്കരക്കല്ലിൽ അറസ്റ്റിൽ. ചക്കരക്കൽ സ്വദേശികളായ ജിസിൻ, ശ്രീലാൽ,അർഷാദ് എന്നിവരെയാണ് ചക്കരക്കൽ പൊലിസ് ഇൻസ്പെക്ടറും സംഘവും അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച്ച പുലർച്ച 12 നാണ് കേസിനാസ്പദമായ സംഭവം. ചക്കരക്കൽ കണയന്നൂർ സ്വദേശി മിഥിലാജിൻ്റെ വീട്ടിലാണ് മയക്കുമരുന്ന് പാക്കറ്റ് ഒളിച്ചിച്ച അച്ചാർ ബോട്ടിലും ഇതിനൊപ്പം ചിപ്സു മടങ്ങുന്ന പാർസൽ പൊതിയെത്തിച്ചത്.
ഇന്ന് ഗൾഫിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു മിഥിലാജ്. അച്ചാറിൻ്റെ ബോട്ടിലിൽ 02.6 ഗ്രാം എംഡിഎംഎയും 3.04 ഗ്രാം ഹാഷിഷ് ഓയിലും ചെറിയ പ്ളാസ്റ്റിക് കവറിലായി ഒളിപ്പിക്കുകയായിരുന്നു. അയൽ വാസിയായ ജിസീനാണ് മിഥിലാജിൻ്റെ വീട്ടിലേക്ക് ഗൾഫിലേക്ക് കൊണ്ടുപോകുന്നതിനായി സാധനങ്ങൾ എത്തിച്ചത്.
പാർസൽ ശ്രീലാൽ എന്നയാൾ തന്നതാണെന്നും ഗൾഫിലുള്ള വഹീന് കൊടുക്കണമെന്നും പറഞ്ഞു.വഹീൻ ഈ കാര്യം സൂചിപ്പിച്ചു മിഥിലാജിന് മെസെജ് അയച്ചിരുന്നു. സംഭവ സമയം മിഥിലാജ് തൻ്റെ ഭാര്യവീട്ടിലുണ്ടായിരുന്നില്ല. ഇയാളുടെ ഭാര്യ പിതാവ് അമീർസംശയം തോന്നി പാർസൽ തുറന്നു പരിശോധിച്ചപ്പോഴാണ് അച്ചാർ കുപ്പിയിൽ കവറുകൾ കണ്ടത്. ഇതിനെ തുടർന്ന് ചക്കരക്കൽ പൊലി സിൽവിവരമറിയിക്കുകയായിരുന്നു. പൊലിസ് നടത്തിയ പരിശോധനയിലാണ് കവറിൽ മയക്കു മരുന്നാണെന്ന് തിരിച്ചറിഞ്ഞത്.
.jpg)

