വാഴക്കുലയ്ക്കുള്ളിൽ മയക്കുമരുന്ന് കടത്ത്; മികച്ച കര്‍ഷകനുള്ള അവാര്‍ഡ് പിന്‍വലിക്കാന്‍ സർക്കാർ നടപടി സ്വീകരിച്ചു വരുന്നു;മന്ത്രി ടി സിദ്ദിഖ്
ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ ധനേഷ് എസ്. നായർ ആലുവയിലെ ഒരു ലോഡ്ജിൽ നിന്ന് 800 ഗ്രാമിലധികം ഹാഷിഷ് ഓയിലും 8 ഗ്രാം എം.ഡി.എം.എയുമായി പൊലീസിന്റെ പിടിയിലായിരുന്നു.
തൃശൂർ: വാഴക്കുലകൾക്കുള്ളിൽ മയക്കുമരുന്ന് കള്ളക്കടത്ത് നടത്തിയെന്ന കേസിൽ അറസ്റ്റിലായ ധനേഷ് എസ്. നായർക്ക് നൽകിയ മികച്ച കർഷകനുള്ള അവാർഡ് പിൻവലിക്കാൻ സർക്കാർ നടപടി സ്വീകരിച്ചുവരുന്നതായി കൃഷി മന്ത്രി അറിയിച്ചു.
സംഭവത്തെക്കുറിച്ച് വിവരം അറിഞ്ഞ ഉടൻ കൃഷിവകുപ്പ് ഡയറക്ടറുമായി സംസാരിച്ചിരുന്നു. കർഷകന്റെ പശ്ചാത്തലം ഉൾപ്പെടെ വിശദമായി പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച റിപ്പോർട്ട് ലഭിച്ചാൽ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി
ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ ധനേഷ് എസ്. നായർ ആലുവയിലെ ഒരു ലോഡ്ജിൽ നിന്ന് 800 ഗ്രാമിലധികം ഹാഷിഷ് ഓയിലും 8 ഗ്രാം എം.ഡി.എം.എയുമായി പൊലീസിന്റെ പിടിയിലായിരുന്നു.
കർഷകരുടെ മനസ്സ് മണ്ണിന്റെ ജൈവഗന്ധത്തിലും കഠിനാധ്വാനത്തിലൂടെ അവർ ചൊരിയുന്ന വിയർപ്പിലുമാണ് വേരൂന്നിയതെന്നും, കുറ്റാരോപിതനായ കർഷകൻ ചെയ്തത് മുഴുവൻ കർഷക സമൂഹത്തിനും നേരെയുള്ള അപമാനമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇത്തരം സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ ഒരു സാഹചര്യത്തിലും വെച്ചുപൊറുപ്പിക്കില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
.jpg)

